HOME
DETAILS

ഇസ്രാഈലുമായി 17,000 കോടിയുടെ മിസൈല്‍ ഇടപാടിന് അംഗീകാരം

  
backup
February 23, 2017 | 7:09 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%88%e0%b4%b2%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-17000-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%ae


 



ന്യൂഡല്‍ഹി: ശത്രുവിമാനങ്ങള്‍ക്കും ആളില്ലാ വിമാനങ്ങള്‍ക്കും (ഡ്രോണുകള്‍) നേരെ പ്രയോഗിക്കാന്‍ കഴിയുന്ന മിസൈലുകള്‍ ഇസ്രാഈലില്‍നിന്നു വാങ്ങാന്‍ അനുമതി. 17,000 കോടി രൂപയുടെ മിസൈല്‍ ഇടപാടിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച ചേര്‍ന്ന സുരക്ഷയ്ക്കായുള്ള കേന്ദ്രമന്ത്രിസഭാ സമിതിയാണ് അംഗീകാരം നല്‍കിയത്. കരസേനയ്ക്കായി മധ്യദൂര ശേഷിയുള്ള ഉപരിതലത്തില്‍ നിന്ന് വായുവിലേക്ക് തൊടുക്കാവുന്ന മിസൈലുകളാണ് ഇന്ത്യ വാങ്ങുക. ഇസ്രാഈല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രിയും ഇന്ത്യയുടെ പ്രതിരോധ ഗവേഷണ വികസനസമിതിയും (ഡി.ആര്‍ഡി.ഒ) ചേര്‍ന്നാണ് മിസൈല്‍ വികസിപ്പിക്കുക. ഇന്ത്യയുടെ ആകാശം സുരക്ഷിതമാക്കുകയെന്ന ലക്ഷ്യത്തോടെയാണിതെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 50 മുതല്‍ 70 വരെ കിലോമീറ്റര്‍ ഉയരത്തില്‍ പറക്കുന്ന ശത്രുമിസൈലുകളെ തകര്‍ക്കാന്‍ ഇവയ്ക്കു ശേഷിയുണ്ട്. 40 ഫയറിങ് യൂനിറ്റുകളിലായി 200 മിസൈലുകളുള്ള സംവിധാനമാണ് വാങ്ങുന്നത്. ഇത്തരത്തില്‍ അഞ്ചു റെജിമെന്റുകളുണ്ടാകും. കരാര്‍ ഒപ്പിട്ട് 72 മാസത്തിനുള്ളില്‍ ആദ്യ യൂനിറ്റ് ഇന്ത്യയിലെത്തിക്കും. 2023 ഓടെ ഇത് സൈന്യത്തിന് ഉപയോഗിക്കാന്‍ സാധിക്കും.
ഇന്ത്യയുടെ വിവിധ പ്രതിരോധ ആവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ നിലവില്‍ ഇസ്രാഈലുമായി ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ഡി.ആര്‍.ഡി.ഒയുടെ മിസൈല്‍ വിഭാഗം തലവന്‍ ജി. സതീഷ് റെഡ്ഡിക്കാണ് പുതിയ പദ്ധതിയുടെ മേല്‍നോട്ടച്ചുമതല. വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി സമാനമായ മിസൈലുകള്‍ നിലവില്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് വികസിപ്പിച്ച് വരുന്നുണ്ട്. 2009ല്‍ തന്നെ വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി ഇത്തരം മിസൈലുകള്‍ വാങ്ങാന്‍ അന്നത്തെ യു.പി.എ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.













Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  16 hours ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  16 hours ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, നാല് മരണം

National
  •  16 hours ago
No Image

നഗ്നയായി ക്ഷേത്രത്തില്‍ പ്രവേശിച്ച യുവതി വിഗ്രഹവുമെടുത്ത് കുളത്തില്‍ ചാടി ആത്മഹത്യ ചെയ്തു, വിഗ്രഹത്തിനായി തിരച്ചില്‍

National
  •  16 hours ago
No Image

ലോകകപ്പ് ഫൈനല്‍: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  16 hours ago
No Image

ഫൈനല്‍ വിസില്‍ മുഴങ്ങും വരെ വെളിച്ചം; ഇന്ന് ലോഡ് ഷെഡിങ് ഇല്ലെന്ന് കെ.എസ്.ഇ.ബി

Kerala
  •  17 hours ago
No Image

വൈദ്യുതി പ്രതിസന്ധി; ഡി.വൈ.എഫ്.ഐ. സമരം ചെയ്യേണ്ടത് കരാര്‍ റദ്ദാക്കിയ പിണറായി സര്‍ക്കാറിന് എതിരെയെന്ന് സണ്ണി ജോസഫ്

latest
  •  17 hours ago
No Image

ഖത്തർ വിമാന സർവീസുകൾ: ചില റൂട്ടുകളിൽ മാറ്റങ്ങൾ; യാത്രയ്ക്ക് മുമ്പ് വിമാനത്തിന്റെ സ്റ്റാറ്റസ് പരിശോധിക്കാൻ നിർദേശം

qatar
  •  17 hours ago
No Image

'വലത് കൈ ചെയ്യുന്നത് ഇടത് കൈ അറിയാന്‍ പാടില്ല'; ആശുപത്രിക്കകത്ത് രാഷ്ട്രീയത്തിന് വിലക്ക് ഏര്‍പ്പെടുത്തി കെ. മുരളീധരന്‍

Kerala
  •  17 hours ago
No Image

വി. എ ഹസ്സൻ അഹമദ് നഹ്ജുർറശാദ് ട്രസ്റ്റ് ചെയർമാൻ 

latest
  •  17 hours ago