HOME
DETAILS
MAL
പന്തീരാങ്കാവ് യു.എ.പി.എ കേസ്: അലനേയും താഹയേയും എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു
backup
January 21 2020 | 07:01 AM
കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ പ്രതികളായ അലന് ഷുഹൈബിനെയും താഹ ഫൈസലിനെയും എന്‍.ഐ.എയുടെ കസ്റ്റഡിയില്‍ വിട്ടു. എറണാകുളം പ്രത്യേക ഐ.എന്‍.എ കോടതിയുടേതാണ് ഉത്തരവ്.
ഇരുവരെയും നാളെ കോടതിയില്‍ ഹാജരാക്കണം. എന്‍.ഐ.എ അന്വേഷണം ഏറ്റെടുത്തതിനാല്‍ പ്രതികളെ കുടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു എന്‍.ഐ.എയുടെ ആവശ്യം.
പ്രതികളെ അടുത്ത മാസം 24 വരെ റിമാന്റ് ചെയ്ത് തൃശൂരിലെ അതിസുരക്ഷാ ജയിലിലേക്കായിരുന്നു മാറ്റിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."