HOME
DETAILS

എ.ടി.എമ്മില്‍ നിന്നു 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ നോട്ടുകള്‍ വീണ്ടും

  
backup
February 23, 2017 | 7:10 PM

%e0%b4%8e-%e0%b4%9f%e0%b4%bf-%e0%b4%8e%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d



ന്യൂഡല്‍ഹി: എ.ടി.എം കൗണ്ടറില്‍ നിന്ന് 'ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യ'യുടെ പേരില്‍ അച്ചടിച്ച 2,000 രൂപയുടെ നോട്ടുകള്‍ വീണ്ടും. ഏതാനും ദിവസം മുമ്പ് ദക്ഷിണ ഡല്‍ഹിയിലെ സംഗം വിഹാറിലെ എസ്.ബി.ഐ എ.ടി.എം കൗണ്ടറില്‍ നിന്ന് ചില്‍ഡ്രന്‍സ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരില്‍ അച്ചടിച്ച 2,000 രൂപയുടെ നോട്ടുകള്‍ ലഭിച്ചതിനു പിന്നാലെയാണ് പുതിയ സംഭവവും പുറത്തുവന്നത്.
ഗാസിയാബാദിലെ എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടറില്‍ നിന്ന് 2000 രൂപയുടെ വ്യാജനോട്ടുകള്‍ ലഭിച്ചതായി സിദ്ധാര്‍ഥ് ശശയ്കര്‍ അവകാശപ്പെട്ടു. ഇന്ദിരാപുരം ഗയ്ന്‍കാന്തിലെ എസ്.ബി.ഐ എ.ടി.എമ്മില്‍ നിന്നാണ് സിദ്ധാര്‍ഥ് 2000 രൂപ പിന്‍വലിച്ചത്. എന്നാല്‍ ഇത് ബ്രാഞ്ച് മാനേജര്‍ നിഷേധിച്ചിരുന്നു.
സംഗംവിഹാറില്‍ നിന്നു ലഭിച്ച നോട്ടുകളിലുള്ളതു പോലെ ഗാസിയാബാദില്‍ നിന്നു ലഭിച്ച നോട്ടിലും നിറയെ പരിഹാസങ്ങളാണുള്ളത്. നോട്ടുകളിലെ സീരിയല്‍ നമ്പര്‍ എല്ലാം 000000 ആണ്. രൂപ അടയാളമില്ല. റിസര്‍വ് ബാങ്ക് മുദ്രയ്ക്കു പകരം പി.കെ മുദ്രയും. ഗവര്‍ണറുടെ ഒപ്പുമില്ല.
രണ്ടായിരം രൂപയ്ക്ക് തുല്യമായ മൂല്യം നല്‍കുമെന്ന ഗവര്‍ണറുടെ പ്രസ്താവനക്കു പകരം ഇതിനു തുല്യമായ കൂപ്പണ്‍ നല്‍കുമെന്നു ഗാസിയാബാദിലെ നോട്ടിലും പറയുന്നു.
അതേസമയം, തങ്ങളുടെ എ.ടി.എം കൗണ്ടറുകളില്‍ നിന്നു പരിഹാസ നോട്ടുകള്‍ (പ്രാങ്ക് കറന്‍സി) തുടര്‍ച്ചയായി ലഭിച്ചത് എസ്.ബി.ഐയെ ഞെട്ടിച്ചിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സോളാർ ഗൂഢാലോചന: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ കരുക്കൾ നീക്കിയത് കെ.ബി ഗണേഷ് കുമാർ? കൊട്ടാരക്കര കോടതിയിൽ നിർണായക സാക്ഷിവിസ്താരം

Kerala
  •  7 days ago
No Image

ഹോർമുസ് കടലിടുക്കിലെ ഇറാൻ ആക്രമണം: കാണാതായ ഇന്ത്യൻ ജീവനക്കാരൻ മരിച്ചു

International
  •  7 days ago
No Image

'നെറികേടുകൾക്ക് നേരെ വിരൽ ചൂണ്ടുന്നത് ധിക്കാരമെങ്കിൽ ഞങ്ങൾ ധിക്കാരികൾ'; പ്ലീഡർ നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമർശനവുമായി അലോഷ്യസ് സേവ്യർ

Kerala
  •  7 days ago
No Image

ദുബൈയിലെ മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ സെപ്റ്റംബറിൽ അടയ്ക്കും; പുനരാരംഭിക്കുക വൻ മാറ്റങ്ങളോടെ

uae
  •  7 days ago
No Image

സിംഹാസനത്തിനരികെ ശുഭ്മാൻ ഗിൽ; ഐസിസി റാങ്കിംഗിൽ ഒന്നാം സ്ഥാനത്തോട് അടുത്ത് ഇന്ത്യൻ നായകൻ, ശ്രേയസിനും മുന്നേറ്റം!

Cricket
  •  7 days ago
No Image

"നീ മുസ്‌ലിമാണോ?" എന്ന് ചോദിച്ചറിഞ്ഞു; അമേരിക്കയിൽ ഇന്ത്യൻ വംശജന് നേരെ വംശീയാക്രമണം; പ്രതി അറസ്റ്റിൽ

International
  •  7 days ago
No Image

ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ 'എക്കാലത്തെയും മികച്ച സ്ട്രൈക്കറാണ് അവനാണെന്ന് ഇം​ഗ്ലീഷ് ഇതിഹാസ താരം സർ ജെഫ് ഹഴ്സ്റ്റ്

Football
  •  7 days ago
No Image

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച; ഫലപ്രഖ്യാപനം നീളുന്നത് ഇത് രണ്ടാം തവണ

Kerala
  •  7 days ago
No Image

ആഗോളതലത്തിൽ ഒന്നാമതെത്താൻ ദുബൈ; വിസ പെർമിറ്റുകളിൽ റെക്കോർഡ് കുതിപ്പ്

uae
  •  7 days ago
No Image

ചരിത്രത്തിലേക്ക് നടന്ന് കയറാൻ ഒറ്റ ജയം; ഇതിഹാസത്തിന്റെ റെക്കോർഡിനൊപ്പമെത്താൻ മിശിഹാ ഇന്നിറങ്ങുന്നു

Football
  •  7 days ago