പുഴയോര പാതയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു
എടപ്പാള്‍: കുറ്റിപ്പുറത്ത് ഭാരതപ്പുഴയ്ക്കും റെയില്‍പാതയ്ക്കും ഇടയില്‍ ഒറ്റപ്പെട്ടു കഴിയുന്ന കുടുംബങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതിനു വേണ്ടണ്ടി ആരംഭിച്ച പുഴയോര പാതയുടെ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. കുറ്റിപ്പുറം ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപത്ത് റെയില്‍വേ ട്രാക്കിനും ഭാരതപ്പുഴയ്ക്കും ഇടയിലായി അന്‍പതോളം വീടുകളാണ് സ്വന്തമായി വഴിയില്ലാതെ ഒറ്റപ്പെട്ടുകിടക്കുന്നത്. സമീപത്തുള്ള വീടുകളിലൂടെയും പറമ്പുകളിലൂടെയുമാണ് ഇവിടെയുള്ളവര്‍ യാത്രചെയ്യുന്നത്. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറ്റിപ്പുറം പഞ്ചായത്ത് കഴിഞ്ഞവര്‍ഷം തുടക്കം കുറിച്ച പദ്ധതിയാണ് നിശ്ചലമായത്.
പതിനാറാം വാര്‍ഡില്‍പെട്ട ഈ പ്രദേശത്തേക്ക് ഹൈസ്കൂള്‍ കടവില്‍നിന്നാണു പാതയൊരുക്കാന്‍ ആരംഭിച്ചത്. കടവില്‍നിന്നു മാറി 50 മീറ്റര്‍ ഭാഗം പാര്‍ശ്വഭിത്തികെട്ടി മണ്ണിട്ട് ഉയര്‍ത്തിയ പാത പൂര്‍ത്തീകരിക്കാന്‍ പിന്നീട് തുക ലഭ്യമായില്ല. തൊഴിലുറപ്പ് പദ്ധതിയില്‍ അസംസ്കൃത വസുതുക്കള്‍ ഉള്‍പ്പെടുത്തിയുള്ള ആദ്യഘട്ടത്തിനായി അഞ്ചു ലക്ഷം രൂപയാണ് ചെലവഴിച്ചത്.
തനത് ഫണ്ടണ്ടില്നിന്നുള്ള അഞ്ചു ലക്ഷം രൂപ വിനിയോഗിച്ച് ഈ ഭാഗത്ത് പഞ്ചായത്ത് നേരത്തേ ഒരു കലുങ്ക് നിര്‍മിച്ചിരുന്നു. കൂടുതല്‍ തുക അനുവദിച്ചെങ്കില്‍ മാത്രമെ ഈ പാതയുടെ നിര്‍മാണം പൂര്‍ത്തിയാകാന്‍ സാധിക്കുകയുള്ളു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."