അശ്ലീല പരാമര്‍ശം പാണ്ഡ്യക്കും രാഹുലിനും കാരണം കാണിക്കല്‍ നോട്ടീസ്
ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശം നടത്തുകയും സ്ത്രീകളെ അധിക്ഷേപിക്കുകയും ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും കെ.എല്‍ രാഹുലിനും കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേഷന്(സി.ഒ.എ) കാരണം കാണിക്കല്‍ നോട്ടീസ് നല്കി. ഇരുവരും 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് സി.ഒ.എ ആവശ്യപ്പെട്ടിട്ടുള്ളത്.
പാണ്ഡ്യയ്ക്കും രാഹുലിനും നോട്ടീസ് അയച്ചെന്നും ഇരുവരും നിശ്ചിത സമയത്തിനുള്ളില്‍ വിശദീകരണം നല്‍കണമന്നും സി.ഒ.എ ചീഫ് വിനോദ് റായ് അറിയിച്ചു. കരണ്‍ ജോഹറിന്റെ കോഫീ വിത്ത് കരണ്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പാണ്ഡ്യയും രാഹുലും മോശം പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതിനെതുടര്‍ന്ന് പാണ്ഡ്യ മാപ്പു പറഞ്ഞിരുന്നു.
പരിപാടിയില്‍ കരണ്‍ ജോഹറിന്റെ ചോദ്യത്തിന് മറുപടിയായി വ്യത്യസ്ത സ്ത്രീകളുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിനെക്കുറിച്ചും അത് മാതാപിതാക്കളോട് പറഞ്ഞതിനെക്കുറിച്ചുമെല്ലാം പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലും മറ്റും ഇതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതോടെയാണ് പാണ്ഡ്യ ഖേദപ്രകടനം നടത്തിയത്.രണ്ട് പേര്‍ക്കുമെതിരേ അച്ചടക്ക നടപടി ആവശ്യമാണെന്ന് ബി.സി.സി.ഐയില്‍ ആവശ്യം ഉയരുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."