വൃക്ക മാറ്റിവയ്ക്കണം; സഹായം തേടി മുഹമ്മദ്
നടുവണ്ണൂര്‍: ഇരുവൃക്കകളും തകരാറിലായ യുവാവ് സഹായം തേടുന്നു. കോട്ടൂര്‍ തിരുവോട് ചന്തുന്നുകണ്ടി മുഹമ്മദ് (45) ആണ് ഉദാരമതികളുടെ സഹായത്തിനായി കാത്തിരിക്കുന്നത്. ഭാര്യയും രണ്ടു പെണ്മക്കളും മാനസികരോഗിയായ സഹോദരിയും അടങ്ങുന്നതാണ് മുഹമ്മദിന്റെ കുടുംബം. 16 വര്‍ഷത്തോളം പ്രവാസജീവിതം നയിച്ചെങ്കിലും ഒന്നും സമ്പാദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ ഡയാലിസിനു വിധേയനാവുകയാണ്.
വൃക്ക മാറ്റിവയ്ക്കുന്നതിനു 35 ലക്ഷം രൂപ ചെലവു വരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇത്രയും തുക കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ് ഇയാള്‍. നാട്ടുകാര്‍ ചേര്‍ന്ന് ചികിത്സാസഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. എം.പി മുഹമ്മദ് (ചെയര്മാന്), പുന്നോറത്ത് പ്രസാദ് (കണ്‍വീനര്‍), മോയങ്ങല്‍ ബഷീര്‍ ഹാജി (ട്രഷര്‍ ) അടങ്ങുന്ന 101 അംഗ സമിതി നടുവണ്ണൂര്‍ സ്റ്റേറ്റ് ബാങ്കില്‍ അക്കൗണ്ട് നമ്പര്‍ 381660 77767 ഐ.എഫ്.എസ്.ഇ എസ്.ബി ഇന്‍ 0012860 പ്രകാരം അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."