ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗക്കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു
കൊച്ചി:കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചു. സൂര്യനെല്ലി കേസിലെ അഡിഷനല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. ജിതേഷ് ജെ. ബാബുവിനെയാണ് നിയമിച്ചത്. കോട്ടയം ബാര്‍ അസോസിയേഷന്‍ അംഗമാണ് അഡ്വ. ജിതേഷ് ജെ. ബാബു. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബലാത്സംഗക്കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലാകുന്നത്. നവംബറില്‍ തന്നെ കുറ്റപത്രം തയാറായെങ്കിലും കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയായിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ചശേഷമേ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാവൂ എന്നാണ് ചട്ടം. ഫ്രാങ്കോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കുറവിലങ്ങാട്ടെ കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. മെയ് അവസാനമാണ് ജലന്തറിലെ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ പീഡിപ്പിച്ചതായി കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. അറസ്റ്റ് വൈകിയതോടെ പരാതിക്കാരിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്ന നാല് കന്യാസ്ത്രീകള്‍ എറണാകുളം വഞ്ചിസ്‌ക്വയറില്‍ അനിശ്ചിതകാലസമരം ആരംഭിക്കുകയായിരുന്നു. തുടര്‍ന്നാണ് ഫ്രാങ്കോയെ പൊലിസ് അറസ്റ്റുചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."