HOME
DETAILS
MAL
പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി ബംഗാളും
backup
January 28 2020 | 05:01 AM
കൊല്‍ക്കത്ത: വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കി ബംഗാള്‍ നിയമസഭയും. കേരളത്തിനും പഞ്ചാബിനും ഹരിയാനയ്ക്കും പിന്നാലെ പൗരത്വ നിയമ ഭേദഗതിക്കെതിരേ പ്രമേയം പാസാക്കുന്ന നാലാമത്തെ സംസ്ഥാനമായി ഇതോടെ മമതാ ബാനര്‍ജിയുടെ ബംഗാള്‍. ''പൗരന്‍മാരാകാന്‍ വിദേശികളാവേണ്ടിവരുന്ന പുതിയ ഭേദഗതി അപകടകരമാണെന്ന് '' നിയമസഭയിലെ തന്റെ പ്രസംഗത്തില്‍ മമത പറഞ്ഞു.
നമ്മുടെ പ്രതിഷേധം കേവലം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയല്ല. ബംഗാളില്‍ പൗരത്വ ഭേദഗതിയും പൗരത്വ പട്ടികയും നടപ്പാക്കുന്നത് നാം തടയും. സമാധാനപരമായി നാം പോരാടും- അവര്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ പട്ടികയില്‍ ചില പൗരന്‍മാരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതും രേഖകള്‍ ഹാജരാക്കാത്തപക്ഷം തടങ്കല്‍ കേന്ദ്രത്തില്‍ കൊണ്ടുപോയി ഇടുന്നതുമെല്ലാം അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും മമത വ്യക്തമാക്കി. ഇന്ത്യയുടെ കാര്യങ്ങളില്‍ പൂര്‍ണമായ നിസ്സംഗത കാണിക്കുകയും എന്നാല്‍ മിക്ക സമയത്തും പാകിസ്താനെ കുറിച്ച് മാത്രം സംസാരിക്കുകയും ചെയ്യുന്ന ബി.ജെ.പി നേതൃത്വത്തെയും മമത വെറുതെ വിട്ടില്ല. '' അവര്‍ പാകിസ്താന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്നാണ് '' മമത കുറ്റപ്പെടുത്തിയത്. തന്റെ പ്രസംഗത്തിനിടയ്ക്ക് പൗരത്വ പ്രക്ഷോഭങ്ങളുടെ മുന്‍നിരയിലുള്ള ഹിന്ദു സഹോദരന്‍മാരെ അഭിവാദ്യം ചെയ്യാനും അവര്‍ മറന്നില്ല.
വിവാദ പൗരത്വ നിയമ ഭേദഗതിക്കെതിരേ ആദ്യമായി നിയമസഭയില്‍ പ്രമേയം കൊണ്ടുവന്നത് ഇടതുപക്ഷം ഭരിക്കുന്ന കേരളമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."