HOME
DETAILS
MAL
പാകിസ്ഥാൻ കസ്റ്റഡിയിലെടുത്ത 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചത് കോസ്റ്റ് ഗാർഡ്
Web Desk
November 18 2024 | 17:11 PM
ഡൽഹി: ഇന്ത്യൻ സമുദ്രാതിർത്തിക്ക് സമീപത്ത് നിന്ന് പാകിസ്ഥാൻ പിടികൂടിയ 7 മീൻപിടുത്തക്കാരെ രക്ഷിച്ച് കോസ്റ്റ് ഗാർഡ്. ഇന്ത്യൻ മീൻപിടുത്തക്കാരെ കസ്റ്റഡിയിലെടുത്ത പാക്ക് മാരിടൈം സെക്യൂരിറ്റി ഏജൻസിയുടെ കപ്പൽ കോസ്റ്റ് ഗാർഡ് ചേസ് ചെയത് തടഞ്ഞു. തുടർന്ന് മത്സ്യത്തൊഴിലാളികളെ പാകിസ്ഥാൻ വിട്ട് നൽകുകയായിരുന്നു. സമുദ്ര അതിർത്തി ലംഘിച്ചു എന്ന് കാട്ടിയായിരുന്നു പാകിസ്ഥാൻ 7 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്. അപകടത്തിലെന്ന് സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് കപ്പൽ തടഞ്ഞ കോസ്റ്റ് ഗാർഡ് 7 പേരെയും തീരത്തേക്ക് തിരികെ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."