കോടികള്‍ മുടക്കി നിര്‍മാണം ബസ് കയറാതെ ബസ് സ്റ്റാന്‍ഡുകള്‍
കേണിച്ചിറ: ടൗണിലെ ഗതാഗതകുരുക്ക് പരിഹരിക്കാനും യാത്രക്കാരുടെ സൗകര്യങ്ങളും കണക്കിലെടുത്താണ് ഭരണകൂടങ്ങള്‍ ബസ് സ്റ്റാന്‍ഡുകള്‍ നിര്‍മിക്കുന്നത്.
എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞിട്ടും ബസ് കയറാതെ നിരവധി ബസ് സ്റ്റാന്‍ഡുകളാണ് ജില്ലയിലുള്ളത്.
അത്തരത്തിലൊന്നാണ് കോടികള്‍ മുടക്കി നിര്‍മിച്ച കേണിച്ചിറ ബസ് സ്റ്റാന്‍ഡ്. ഉദ്ഘാടനം കഴിഞ്ഞിട്ട് ഏറെയായെങ്കിലും ബസ് സ്റ്റാന്‍ഡില്‍ ഇതുവരെ ബസ് കയറി തുടങ്ങിയിട്ടില്ല.
കേണിച്ചിറ ടൗണില്‍ പൂതാടി കവലയിലാണ് പതിനഞ്ച് വര്‍ഷം മുന്‍പ് ബസ് സ്റ്റാന്‍ഡ് നിര്‍മിക്കാന്‍ നടപടി തുടങ്ങിയത്.
ഇതിനായി പൂതാടി കവലയില്‍ സ്വകാര്യ വ്യക്തിയുടെ 75 സെന്റ് സ്ഥലം വിലക്ക് വാങ്ങി ബസ് സ്റ്റാന്‍ഡ് നിര്‍മിച്ചു.
മൂന്ന് വര്‍ഷം മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കി കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയുടെ കാലത്ത് ഉദ്ഘാടനവും നിര്‍വഹിച്ചു. എന്നാല്‍ ഇത്രയുമായിട്ടും വിവിധ ഫണ്ടുകളില്‍ നിന്നായി കോടികള്‍ മുടക്കിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കയറിയിട്ടില്ല.
ബസ് സ്റ്റാന്‍ഡ് നിര്‍മിച്ച ഭരണ സമിതി മാറിയതോടെ പുതിയ ഭരണ സമിതി പദ്ധതിയെ അവഗണിക്കുന്നതാണ് സര്‍ക്കാരിന്റെ കോടികള്‍ വൃഥാവിലാക്കുന്നത്.
ബസ് സ്റ്റാന്‍ഡ് അടിയന്തരമായി പ്രവര്‍ത്തന സജ്ജമാക്കണമെന്ന ആവശ്യം ശക്തമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."