ജയരാജന്‍ "മലപ്പുറം" പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നു ചെന്നിത്തല
കൊല്ലം: ആലപ്പാട് സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് നാട്ടുകാരാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്ത് നിന്നുള്ളവര്‍ എത്തിയത്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല പറഞ്ഞു. കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് സന്ദര്‍ശിച്ച ചെന്നിത്തല സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.
മലപ്പുറത്തുള്ള ചിലരാണ് സമരത്തിന് പിന്നിലെന്നും ഒരു കൊടിയും രണ്ടാളുമുണ്ടെങ്കില്‍ ആര്‍ക്കും സമരം ചെയ്യാമെന്നും ഖനം നിര്‍ത്തി ചര്‍ച്ചയ്ക്കില്ലെന്നും മന്ത്രി പറഞ്ഞിരുന്നു. ആലപ്പാട് സമരത്തെ കുറിച്ച് അറിഞ്ഞത് ചാനല്‍ ചര്‍ച്ചകളിലൂടെയാണ്. സമരക്കാര്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ കേള്‍ക്കും. സമരക്കാരുടെ ആവശ്യങ്ങള്‍ എന്തെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഇതു സംബന്ധിച്ച എല്ലാ കാര്യങ്ങളും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ഉന്നയിക്കുമെന്നും ജയരാജന്‍ പറഞ്ഞിരുന്നു. കരിമണല്‍ ഖന നമല്ല സുനാമിയാണ് ആലപ്പാടിനെ തകര്‍ത്തത്. ആലപ്പാട്ട് വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഇവിടെ ഖന നം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാനാകില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം പ്രശ്‌നമുണ്ടാക്കിയാല്‍ അത് പരിഹരിക്കും. ജനങ്ങളുടെ സഹകരണത്തോടെയാണ് ഖനനമെന്നും മന്ത്രി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."