HOME
DETAILS
MAL
മുംബൈ ഇന്ത്യയിലെ ഏറ്റവും സമ്പന്ന നഗരം
backup
February 27 2017 | 06:02 AM
മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരം മുംബൈയാണെന്ന് റിപ്പോര്‍ട്ട്. ന്യൂ വേള്‍ഡ് വെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം 82,000 കോടി ഡോളറാണ് മുംബൈയുടെ ആകെ സമ്പത്ത്. മുംബൈയില്‍ 46,000 കോടീശ്വരന്മാരും 28 ശതകോടീശ്വരന്മാരുമാണുള്ളത്.
സമ്പത്തിന്റെ കാര്യത്തില്‍ ഡല്‍ഹി രണ്ടാമതും ബംഗളുരു മൂന്നാമതുമാണ്. ഡല്‍ഹിയില്‍ 23000 കോടീശ്വരന്മാരും 18 ശതകോടീശ്വരന്മാരുമാണുള്ളത്. ഡല്‍ഹിയുടെ ആകെ സമ്പത്ത് 45000 കോടി ഡോളറാണ്.
അതേസമയം ബംഗളുരുവില്‍ 7700 കോടീശ്വരന്മാരും 8 ശതകോടീശ്വരന്മാരുമാണ് ഉള്ളത്.
റിപ്പോർട്ട് പ്രകാരം രാജ്യമൊന്നാകെ 264000 കോടീശ്വരന്മാരും 95 ശതകോടീശ്വരന്മാരുമാണുള്ളത്. 2016 ഡിസംബറിലെ കണക്ക് പ്രകാരം ഇന്ത്യയുടെ മൊത്തം സമ്പത്ത് അറുപതിനായിരം കോടി ഡോളറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."