HOME
DETAILS
MAL
“മെഡ് ഹെല്പ് ബഹ്‌റൈൻ” സഹായ കൂട്ടായ്മയുടെ ഉദ്ഘാടനം ശനിയാഴ്ച ഫിറോസ് കുന്നംപറമ്പിൽ നിർവഹിക്കും
backup
February 06 2020 | 18:02 PM
മനാമ: നിര്‍ധനരായ രോഗികൾക്ക് സൗജന്യമായി മരുന്നെത്തിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്റൈനില്‍ രൂപവത്കരിച്ച മെഡ്ഹെൽപ് ബഹ്‌റൈൻ കൂട്ടായ്മയുടെ ഉദ്ഘാടനം ഫെബ്രുവരി എട്ടിന് സാമൂഹിക-ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ നിർവഹിക്കുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ബഹ്‌റൈനിൽ ആദ്യമായാണ്ഇങ്ങനെ ഒരു കൂട്ടായ്മ. ഈ കൂട്ടായ്മയിൽ ആർക്കും അംഗമാകുവാനും , സഹായങ്ങൾ നൽകുവാനും കഴിയും. ബഹ്‌റൈനിലെ പ്രമുഖരായ ഡോക്ടർമാരും ഫർമസിസ്റ്റ്കളും അടക്കം മെഡിക്കൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രഫഷനലുകളെ കൂടി ഉൾപെടുത്തിയായിരിക്കും ഈ കൂട്ടായ്മയുടെ തുടര്‍ പ്രവർത്തനങ്ങൾ രൂപപ്പെടുത്തുക- ഭാരവാഹികള്‍ വിശദീകരിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഫെബ്രുവരി 8 ന് ബഹ്‌റൈൻ ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിൽ രാത്രി 7 മണി മുതൽ സാന്ത്വനസ്പർശം എന്ന പൊതുപരിപാടിയും നടക്കും. ചടങ്ങില്‍ മുഖ്യാഥിതിയായി ബഹ്‌റൈൻ രാജ്യകുടുംബാംഗം ഹിസ് എക്‌സലൻസി ഷെയ്ഖ് സൽമാൻ ബിൻ അബ്ദുള്ള ഹമദ് അൽ ഖലീഫ മുഖ്യാധിതിയായി പങ്കെടുക്കും. ജീവകാരുണ്ണ്യ പാതയിൽ പ്രവർത്തിക്കുന്ന പ്രശസ്ത ഗായകൻ സലിം കോടത്തൂർ, രാജേഷ് രാമൻ കൊടുങ്ങല്ലൂർ, ജംഷീർ വാടകിരിയിൽ എന്നിവരും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് സ്റ്റാലിൻ ജോസഫ്, ഫിറോസ് കുന്നുംപറമ്പിൽ,ഫ്രാൻസിസ് കൈതാരത്ത് (ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാൻ) ഹാരിസ് എ കെ വി (ജനറൽ കൺവീണർ) നജീബ് കടലായി (എം ഡി . സുമി ഹോംസ്) ഗഫൂർ കൈപ്പമംഗലം (ചീഫ് കോർഡിനേറ്റർ) ജ്യോതിഷ് പണിക്കർ (ട്രഷറർ), റഫീക്ക് അബ്ദുള്ള, കെ എം സൈഫുദ്ദീൻ, മിനി മാത്യു, ജനറൽ കോർഡിനേറ്റർ നാസർ മഞ്ചേരി, ലത്തീഫ് ആയഞ്ചേരി, മജീദ് തണൽ, അൻസാർ ശൂരനാട്, ജോയ് , ഫാസിൽ വട്ടോളി, മൊയ്‌ദീൻ പയ്യോളി, നസീഹ് യൂസഫ് , നവാസ് അലി എന്നിവർ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."