റവന്യൂ ഉദ്യോഗസ്ഥരെ രക്ഷിതാക്കള്‍ നേരിടണം : പി.സി ജോര്‍ജ്
വൈക്കം: വിദ്യാഭ്യാസ വായ്പ എടുത്തു പഠിച്ചിട്ടു ജോലി ലഭിക്കാത്തവരുടെ പക്കല്‍ നടപടിക്കായി എത്തുന്ന വില്ലേജ് ഓഫീസര്‍ മുതലുള്ള റവന്യു ഉദ്യോഗസ്ഥരെ നേരിടാന്‍ രക്ഷിതാക്കള്‍ തയ്യാറാകണമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ. എഡ്യുക്കേഷന്‍ ലോണീസ് വെല്‍ഫയര്‍ അസോസിയേഷന് തലയോലപ്പറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയില്‍ മുഖ്യമന്ത്രി നേരിട്ടുനല്കിയ ഉറപ്പു ലംഘിക്കുന്ന റവന്യു ഉദ്യോഗസ്ഥരെ നേരിടാന്‍ രക്ഷിതാക്കാള്‍ തയ്യാറായാല്‍ മാത്രമേ മുഖ്യമന്ത്രിയുടെ ഉറപ്പു പാലിക്കപ്പെടുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു. ജോസ് ഫ്രാന്‍സിസ് അധ്യക്ഷനായിരുന്നു. യോഗത്തില്‍ അബ്ദുള്‍മജീദ്, രാജന് കെ.നായര്‍, ജോര്‍ജ്ജ് മാത്യു, കുഞ്ഞുമോള്‍ വര്‍ഗീസ്, കെ.ജി ബാബു, പി.ഡി രാജു, ശശാങ്കന് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."