HOME
DETAILS

മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരില്‍ തപാല്‍ സ്റ്റാമ്പ് പുറത്തിറക്കാന്‍ രാഷ്ട്രപതി ഇടപെടുന്നു

  
backup
June 14 2016 | 02:06 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%b7%e0%b5%8d%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%aa%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d

 

കുന്നംകുളം: അന്തരിച്ച മുന്‍ രാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പേരില്‍ തപാല്‍ സ്റ്റാംമ്പ് പുറത്തിറക്കാന്‍ രാഷ്ട്രപതി പ്രണവ് മുഖര്‍ജി ഇടപെടുന്നു. ഇന്ത്യയിലെ 12 മുന്‍ രാഷ്ട്രപതിമാരില്‍ കെ.ആര്‍ നാരായണന്‍ ഒഴികെയുള്ളവരുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ സ്റ്റാംമ്പുകള്‍ പുറത്തിറങ്ങിയെങ്കിലും കെ.ആര്‍ നാരായണന്റെ ചിത്രമുള്ള സ്റ്റാംമ്പ് ഇതുവരേയും പുറത്തിറങ്ങിയിരുന്നില്ല.
ബന്ധപെട്ട ആരും തന്നെ ഇത് സംബന്ധിച്ചുള്ള ഇടപെടലും നടത്തിയിരുന്നില്ല. ഇന്ത്യയിലെ ആദ്യത്തെ ദളിത് വിഭാഗത്തില്‍ നിന്നുള്ള രാഷ്ട്രപതി എന്നതിനുമപ്പുറം മലയാളത്തിന് അഭിമാനകരമായ ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച കെ.ആര്‍ ഒറ്റപാലത്ത് നിന്നുള്ള പാര്‍ലമെന്റ് പ്രതിനിധിയായിരുന്നു.
1992 മുതല്‍ 97 വരെ ഉപരാഷ്ട്രപതിയായിരുന്ന കെ.ആര്‍ 97 മുതല്‍ 2005 വരെ രാഷ്ട്രപതി പദം അലങ്കരിച്ചു. രാഷ്ട്രപതിമാരുടെ ചിത്രം ആലേഖനം ചെയ്ത പോസ്റ്റല്‍ സ്റ്റാംമ്പുകള്‍ മറ്റു ഇടപെടലുകളൊന്നുമില്ലാതെ തന്നെ ഡിപാര്‍ട്ട്‌മെന്റ് പുറത്തിറക്കുക പതിവാണ്.
ആദ്യ പ്രസിഡന്റ് ഡോ. രാജേന്ദ്ര പ്രസാദ് മുതല്‍ 12-ാമത് രാഷ്ട്രപതി പ്രതിഭാ പാട്ടേലുള്‍പെടേയുള്ളവരുടെ സ്റ്റാംമ്പുകള്‍ പുറത്തിറക്കിയെങ്കിലും 10-ാമത് രാഷ്ട്രപതിയായിരുന്ന കെ.ആര്‍ നാരായണനെ മാത്രം വിസ്മരിക്കപെട്ടു. കെ.ആര്‍ നാരായണന്റെ പ്രവര്‍ത്തന മണ്ഡലമായ കുന്നംകുളം ഫിലാറ്റ്‌ലി ക്ലബ്ബ് പ്രസിഡന്റും പൊതു പ്രവര്‍ത്തകനുമായ ലബീബ് ഹസന്‍ ഈ കാര്യം ചൂണ്ടികാട്ടി നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് കത്തയച്ചതോടെയാണ് ചര്‍ച്ചയായത്.
വിഷയം ബോധ്യപെട്ട രാഷ്ട്രപതിയുടെ ഓഫിസ് ഇതു സംബന്ധിച്ച വിവരം ആരാഞ്ഞ് തപാല്‍ വകുപ്പിന്റെ സ്റ്റാംപ് പ്രിന്റിങ് കൈകാര്യ ചെയ്യുന്ന ഫിലാറ്റ്‌ലി അഡൈ്വസിങ് കമ്മിറ്റിയുടെ തലവന്‍ എസ്.എല്‍ പട്ടേലിന് കത്തയച്ചു.
വിഷയത്തില്‍ അടുത്ത ഫിലാറ്റ്‌ലി കമ്മിറ്റിയില്‍ അജണ്ടായിവച്ച് തീരുമാനമെടുക്കുമെന്ന ഉറപ്പോടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ലബീബിന് കത്തയച്ചു. കേരളത്തിന്റെ അഭിമാനമായിരുന്ന കെ.ആര്‍ നാരായണന് വിസ്മരിക്കപെട്ട അംഗീകാരം വീണ്ടെടുക്കാനായി കുന്നംകുളം തന്നെ പ്രവര്‍ത്തിച്ചുവെന്നത് നാടിന്റെ അഭിമാന മുഹൂര്‍ത്തമാവുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാകിസ്താനെ വീഴ്ത്താനിറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി; സൂപ്പർതാരത്തിന്റെ കാര്യത്തിൽ ആശങ്ക

Cricket
  •  19 days ago
No Image

റൊണാൾഡോക്ക് ശേഷം ഇതാദ്യം; മാഞ്ചസ്റ്ററിൽ വിസ്മയിപ്പിച്ച് സൂപ്പർതാരം

Football
  •  19 days ago
No Image

സെന്‍റ് ഓഫിനിടെ സ്കൂൾ ഗ്രൗണ്ടിൽ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനത്തിനിടെ വാഹനങ്ങൾ കൂട്ടിയിടിച്ചു

Kerala
  •  19 days ago
No Image

സംസ്ഥാനത്തെ അഞ്ച് ജില്ലകളില്‍ വരും മണിക്കൂറില്‍ മഴയ്ക്ക് സാധ്യത

Kerala
  •  19 days ago
No Image

കോഴിക്കോട് സ്വദേശിനിയെ സൈബർ തട്ടിപ്പിനിരയാക്കി 3.6 ലക്ഷം കവർന്ന പ്രതി പിടിയിൽ

Kerala
  •  19 days ago
No Image

ട്രിപ്പിൾ സെഞ്ച്വറി തിളക്കത്തിൽ ആദം സാമ്പ; സ്വന്തമാക്കിയത് വമ്പൻ നേട്ടം

Cricket
  •  19 days ago
No Image

മുഖം മിനുക്കി സര്‍ ബാനിയാസ് വിമാനത്താവളം; മാറുന്നത് അബൂദബിയുടെ തന്നെ മുഖച്ഛായ

uae
  •  19 days ago
No Image

കൊല്ലത്ത് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ്; പ്രതികൾ പിടിയിൽ

Kerala
  •  19 days ago
No Image

കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

Kerala
  •  19 days ago
No Image

ഇന്ത്യ-പാക് മത്സരത്തിനു മുമ്പ് റോക്കറ്റു വേഗത്തില്‍ കുതിച്ചുയര്‍ന്ന് വിമാന ടിക്കറ്റു നിരക്ക്

uae
  •  19 days ago