HOME
DETAILS

MAL
ഓതിപ്പഠിക്കാം ഒറ്റ ക്ലിക്കില്‍...ഡിജിറ്റല്‍ ഉള്ളടക്കത്തോടെ പുതിയ മദ്‌റസ പാഠപുസ്തകങ്ങള്‍
ഇസ്മാഈല്‍ അരിമ്പ്ര
February 22 2025 | 11:02 AM

മലപ്പുറം: ആശയങ്ങളോടൊപ്പം വിദ്യാര്‍ഥികളെ സ്വാധീനിക്കുന്ന ഡിജിറ്റല്‍ സംവേദന ശൈലിയുമായി മദ്‌റസാ പഠനത്തിന് പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍. സമസ്ത കേരളാ ഇസ് ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ ഒന്നു മുതല്‍ നാലം തരം വരെയാണ് പുത്തന്‍ പഠന സമീപന രീതികളെ അവലംബമാക്കി പുതിയ പാഠ്യപദ്ധതി തയാറാക്കിയത്. പാരമ്പര്യ രീതി നിലനിര്‍ത്തി നൂതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് പുതിയ പാഠപുസ്തക പരിഷ്‌കരണം. പഠനവിഷയങ്ങളെ കൂടുതലറിയാന്‍ ഡിജിറ്റല്‍ ഉള്ളടക്കത്തോടു കൂടിയാണ് പുസ്തകങ്ങള്‍ വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത്. പ്രാഥമിക മദ്‌റസാ രംഗത്ത് ബാര്‍കോഡ് സഹിതമുള്ള പാഠപുസ്തകങ്ങളും, നൂതന പഠന, പ്രായോഗിക പരിശീലനവും വഴി നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ സമസ്തയുടെ മദ്‌റസാ പ്രസ്ഥാനം ശ്രദ്ധേയമാവുകയാണ്.
ഓതിപ്പഠിക്കാനും, പുസ്തകത്തിലെ പാഠങ്ങള്‍ മനസിലാക്കാനും, പാഠം പഠിക്കാനും കര്‍മശാസ്ത്ര നിയമങ്ങളുടെ പ്രായോഗിക പരിശീലനത്തിനും പാഠപുസ്തകത്തിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്താല്‍ മതി. കണ്ടും കേട്ടും പഠിക്കാനും ആവര്‍ത്തിച്ചു പഠിക്കാനും ഒട്ടേറെ കാര്യങ്ങളാണ് സ്‌ക്രീനില്‍ തെളിയുക.
ആദ്യഘട്ടത്തില്‍ പ്രൈമറി തലങ്ങളിലെ 18 പാഠപുസ്തകങ്ങളാണ് തയാറാക്കിയത്. റമദാന്‍ അവധി കഴിഞ്ഞ് പുതിയ അധ്യയന വര്‍ഷം പുതിയ പാഠപുസ്തകം മദ്‌റസകളിലെത്തും. ഖുര്‍ആന്‍ പഠനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നതാണ് പുതിയ പാഠ്യപദ്ധതി. രണ്ടാം തരം മുതല്‍ പത്താം തരം വരെ ഖുര്‍ആന്‍ പാരായണം പഠനവിഷയമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഖത്മ് പഠനം ഏഴാം തരത്തില്‍ പൂര്‍ത്തിയാകും. എട്ടുമുതല്‍ പത്തുവരെ ആവര്‍ത്തിച്ചുള്ള പഠനവുമാണ് സിലബസ് ക്രമം. ഖുര്‍ആന്‍ പാരായണം, ഹിഫ്‌ള്, പാരായണ നിയമങ്ങള്‍ എന്നിവയുടെ പഠനത്തിന് സഹായകമായി തദ് രീബുത്തിലാവ എന്ന പുതിയ പുസ്തകമുണ്ട്. മൂന്ന്,നാല് ക്ലാസിലേക്ക് പുസ്തകമായും രണ്ടാംതരത്തില്‍ അധ്യാപകര്‍ക്കുള്ള ഹാന്‍ഡ് ബുക്കായുമാണ് ഇത് ഉള്‍പ്പെടുത്തിയത്. അതാത് ക്ലാസില്‍ പഠിപ്പിക്കുന്ന ഖുര്‍ആന്‍ പാഠങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.
മുതിര്‍ന്ന ക്ലാസില്‍ നിലവില്‍ അഖീദ, അഖ്‌ലാഖ് പാഠങ്ങളടങ്ങിയ ദുറൂസുല്‍ ഇഹ്‌സാന്‍ എന്ന പുസ്തകം പുതിയ മാറ്റത്തില്‍ രണ്ടാംതരം മുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വഭാവ സംസ്‌കരണ പാഠങ്ങള്‍(അഖ്‌ലാഖ്) പുസ്തകമായാണ് പ്രൈമറിയില്‍ ഇത് ഉള്‍പ്പെടുത്തിയത്. തഹ്ഫീം,ദുറൂസ്, അഖീദ, ഫിഖ്ഹ്, താരീഖ്, ലിസാനുല്‍ ഖുര്‍ആന്‍, എന്നിവയും ഉള്‍ക്കൊള്ളുന്നു. സ്വഭാവ സംസ്‌കരണ പാഠങ്ങളില്‍ മാലിന്യ സംസ്‌കരണം, ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവയിലൂന്നി പ്ലാസ്റ്റിക് നിര്‍മാര്‍ജനം പോലുള്ള ആധുനിക വിഷയങ്ങളും വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിക്കുന്നു. ഖുര്‍ആന്‍ പാരായണം, ഖുര്‍ആന്‍ പാരായണ നിയമങ്ങള്‍, പാഠഭാഗങ്ങള്‍ എളുപ്പത്തില്‍ മനസിലാക്കാന്‍ ഉപയോഗപ്പെടുന്ന പാട്ടുകള്‍, നിസ്‌കാരം,വുളൂഅ്, തയമ്മും തുടങ്ങി കര്‍മശാസ്ത്ര പഠന ഭാഗമായി പ്രായോഗിക പരിശീലനങ്ങളുടെ വിഡിയോ വിശദീകരണങ്ങള്‍ എന്നിവ ഡിജിറ്റല്‍ കണ്ടന്റായി ചേര്‍ത്തിട്ടുണ്ട്. ചിത്ര സഹിതമുള്ള പുസ്തകങ്ങള്‍ അറബി മലയാള ലിപി, അറബി ഭാഷാ പഠനം എന്നിവയെ അടിസ്ഥാനമാക്കിയാണ്. ഇതിന്റെ അറബിത്തമിഴ്അറബിക്കന്നട പതിപ്പുകളും തയാറാക്കും. എല്ലാ പുസ്തകങ്ങള്‍ക്കും ഹാന്‍ഡ് ബുക്കുകളും തയാറാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യാജ ഈദ് ഓഫറുകള്‍ക്കെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലിസ്
uae
• 15 hours ago
റയൽ ഇതിഹാസം റൊണാൾഡോയുടെ തട്ടകത്തിലേക്കില്ല; അൽ നസറിന്റെ ട്രാൻസ്ഫർ മോഹങ്ങൾ പൊലിയുന്നു
Football
• 15 hours ago
ശ്രീലങ്കയിൽ ബുദ്ധ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടു; 15 പേർക്ക് ദാരുണാന്ത്യം
National
• 16 hours ago
പഹല്‍ഗാം ഭീകരാക്രമണം, ഓപറേഷന്‍ സിന്ദൂര്‍ മുതല്‍ യു.എസ് ഇടപെടല്‍ ഉള്‍പെടെ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പ്രതിപക്ഷം
National
• 16 hours ago
സൈക്കിൾ പമ്പുകളിൽ കഞ്ചാവ് കടത്താൻ ശ്രമം; അങ്കമാലിയിൽ നാല് ഇതര സംസ്ഥാനക്കാർ പിടിയിൽ
Kerala
• 16 hours ago
നാലാമത് ലോക പൊലിസ് ഉച്ചകോടി മെയ് 13 മുതല്‍
uae
• 17 hours ago
'ഇന്ത്യൻ സേനയുടെ പ്രതികരണം റാവൽപിണ്ടിയിൽ വരെ പ്രതിഫലിച്ചു' ഭീകരവാദ കേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയെന്നും രാജ്‌നാഥ് സിങ്
National
• 17 hours ago
രാജകുടുംബത്തിന്റെ ആഢംബര ജീവിതം: ഹെലികോപ്റ്റർ യാത്ര മുതൽ കോടികളുടെ വൈദ്യുതി ബിൽ വരെ; പൊതു ധനസഹായം കുമിഞ്ഞ് കൂടുന്നതായി റിപ്പോർട്ട്
International
• 17 hours ago
എതിരാളികളുടെ തട്ടകവും കീഴടക്കി; ഒറ്റ സെഞ്ച്വറിയിൽ ചരിത്രങ്ങൾ മാറ്റിമറിച്ച് സ്‌മൃതി മന്ദാന
Cricket
• 17 hours ago
യാത്രാസമയം 80 മിനിറ്റിൽ നിന്ന് 12 മിനിറ്റായി കുറയും; അൽ ഷിന്ദഗ കോറിഡോർ പദ്ധതി പൂർത്തകരിച്ചതായി ആർടിഎ
uae
• 17 hours ago
വിവാഹപ്പിറ്റേന്ന് ഭര്‍ത്താവിനെ 'നടുറോഡില്‍'നിര്‍ത്തി നവവധു ആണ്‍സുഹൃത്തിനൊപ്പം ഒളിച്ചോടി; സംഭവം പരപ്പനങ്ങാടിയില്‍
Kerala
• 17 hours ago
ഐപിഎല്ലിൽ ചെന്നൈക്ക് വമ്പൻ തിരിച്ചടി; ധോണിയുടെ രക്ഷകൻ നാട്ടിലേക്ക് മടങ്ങി
Cricket
• 18 hours ago
ദുബൈയിലെ പെട്രോൾ പമ്പുകളിൽ ഇനി ക്രിപ്റ്റോ ഉപയോഗിച്ച് പണമടക്കാം; പദ്ധതി അവതരിപ്പിച്ചത് യുഎഇയിലെ 10 കേന്ദ്രങ്ങളില്‍
uae
• 18 hours ago
ഖത്തർ ഇന്ത്യൻ എംബസി നാളെ അവധി
qatar
• 18 hours ago
റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 15928 പേർ
Saudi-arabia
• 20 hours ago
യൂട്യൂബിനെ തീ പിടിപ്പിക്കുന്ന GTA 6 ട്രൈലെർ, പറയാനുണ്ട് ഈ ഗെയിമിനൊരു കഥ
Tech
• 20 hours ago
ഇത്തവണ കാലവർഷം നേരത്തെയെത്തും; കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്
Kerala
• 20 hours ago
യുഎഇയിൽ നിന്ന് ഹജ്ജ് യാത്ര എങ്ങനെ ആസൂത്രണം ചെയ്യാം: പെർമിറ്റുകൾ, വാക്സിനേഷനുകൾ, യാത്രക്ക് ആവശ്യമായ രേഖകൾ എന്നിവയെക്കുറിച്ച് അറിയാം
uae
• 20 hours ago
ഇന്ത്യ-പാക് വെടിനിർത്തൽ: താരതമ്യം ചെയ്യേണ്ടതില്ല, ഇന്നത്തെ സാഹചര്യം 1971ലെ ഇന്ദിരാ ഗാന്ധി കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമെന്ന് ശശി തരൂർ
National
• 21 hours ago
'ഞങ്ങളുടെ യഥാര്‍ഥ ശത്രു ഹമാസല്ല, നെതന്യാഹു' സര്‍ക്കാറിനെതിരെ പ്രതിഷേധക്കടലായി ഇസ്റാഈല്‍ തെരുവുകള്‍; ബന്ദിമോചനമാവശ്യപ്പെട്ട് രാജ്യമെങ്ങും കൂറ്റന്‍ റാലികള്‍
International
• 21 hours ago
'കശ്മീര്‍ പ്രശ്നം എന്തെന്ന് ആദ്യം ട്രംപിനെ ആരെങ്കിലും പഠിപ്പിക്ക്' പ്രശ്നപരിഹാര 'ഓഫര്‍' മുന്നോട്ട് വെച്ച യു.എസ് പ്രസിഡന്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി മനീഷ് തിവാരി
National
• 18 hours ago
സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്ക് മക്കയിൽ സ്നേഹ സ്വീകരണം നൽകി വിഖായ
Saudi-arabia
• 19 hours ago
അബൂദബിയിൽ ഇനി ആഘോഷക്കാലം; എട്ടാമത് ദൽമ റേസ് ഫെസ്റ്റിവൽ മെയ് 16 മുതൽ
uae
• 19 hours ago