HOME
DETAILS

കാക്കനാട്ടെ കൂട്ട ആത്മഹത്യ: മൂന്ന് പേരുടേയും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്

  
Web Desk
February 22 2025 | 13:02 PM

kakkanad-masssuicide-case-postmortem-report-latestnews

കൊച്ചി: കാക്കനാട് ഒരു കുടുംബത്തിലെ മൂന്ന് പേരുടേതും തൂങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്. തൂങ്ങിമരിച്ച അമ്മയുടെ മൃതദേഹം അഴിച്ചുകിടത്തി അന്തിമോപചാരമര്‍പ്പിച്ചതിനുശേഷം മനീഷ് വിജയും സഹോദരിയും ആത്മഹത്യചെയ്യുകയായിരുന്നുവെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക വിവരങ്ങളില്‍നിന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാകുന്നത്.

ജാര്‍ഖണ്ഡ് സ്വദേശിയായ സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റസംസ് അഡിഷണല്‍ കമ്മിഷണര്‍ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ്(43), മാതാവ് ശകുന്തള അഗര്‍വാള്‍ എന്നിവരയാണ് കാക്കനാട് ടി.വി.സെന്ററിലെ സെന്‍ട്രല്‍ എക്‌സൈസ് ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാതാവ് കിടക്കയില്‍ മരിച്ചനിലയിലും കസ്റ്റംസ് ഓഫിസറായ മകനും സഹോദരിയും തൂങ്ങിമരിച്ച നിലയിലുമായിരുന്നു.

ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയെങ്കിലും ഇതിനുപിന്നിലെ കാരണമെന്തെന്ന് സഹപ്രവര്‍ത്തകര്‍ക്കോ അയല്‍വാസികള്‍ക്കോ കൃത്യമായ ധാരണയില്ല. ഒന്നര കൊല്ലമായി കുടുംബം ഇവിടെ താമസിക്കുന്നുണ്ട്. അയല്‍ക്കാരുമായോ നാട്ടുകാരുമായോ ഇവര്‍ക്ക് അധികം അടുപ്പമുണ്ടായിരുന്നില്ല.

ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസില്‍ ഹാജരായിരുന്നില്ല. സഹപ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്നുള്ള പരിശോധനയിലാണ് ജനലിലൂടെ അഴുകിയ നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൂങ്ങിനില്‍ക്കുന്ന നിലയില്‍ ശാലിനിയുടെ മൃതദേഹം ആണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലിസിനെ വിവരമറിച്ചു. ഇതിനിടെ മറ്റൊരു മുറിയില്‍ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.

2011 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് മനീഷ്. കോഴിക്കോട് വിമാനത്താവളത്തില്‍ ജോലി ചെയ്തിരുന്ന മനീഷ് വിജയ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം സഹോദരി ശാലിനി ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ എക്‌സാം ഒന്നാം റാങ്കോടെ പാസ്സായിരുന്നു. ശാലിനി അവിടെ ജോലിയില്‍ പ്രവേശിച്ചിരുന്നു.

വീടിന്റെ ഇടത്തേ മുറിയില്‍ പുതപ്പുകൊണ്ട് മൂടി മൃതദേഹത്തില്‍ പൂക്കള്‍ വിതറിയ നിലയിലാണ് അമ്മ ശകുന്തള അഗര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്. മനീഷിന്റെ മുറിയില്‍ നിന്ന് ഹിന്ദിയില്‍ എഴുതിയ ഒരു ഡയറിയും പൊലിസ് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ഒരു സഹോദരി വിദേശത്തുണ്ടെന്നാണ് കരുതുന്നത്. ഇവരെ വിവരമറിയിക്കണമെന്ന് മനീഷിന്റെ ഡയറില്‍ പറഞ്ഞിട്ടുണ്ട്.

സാമ്പത്തികമായ പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തെ അലട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അവരെ ആത്മഹത്യയിലേക്കു നയിച്ചത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേനല്‍ക്കാല വൈദ്യുതി നിരക്കില്‍ ഇളവ് നല്‍കി ഒമാന്‍; പ്രവാസികള്‍ക്കും നേട്ടം

oman
  •  7 days ago
No Image

 മഴയില്‍ മുങ്ങി ഡല്‍ഹി; നാല് മരണം, 100 വിമാനങ്ങള്‍ വൈകി, 40 വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

Weather
  •  7 days ago
No Image

സ്വര്‍ണ വില കുറയുന്നു; അവസരം വിട്ടു കളയല്ലേ... ഇക്കാര്യം ശ്രദ്ധിക്കൂ

Business
  •  7 days ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു; നാട്ടിലേക്ക് പണം അയക്കുന്നത് വൈകിപ്പിച്ച് യുഎഇയിലെയും സഊദിയിലെയും പ്രവാസികള്‍

uae
  •  7 days ago
No Image

വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ചതിന് അറസ്റ്റിലായ വ്യക്തി നടത്തിയത് 137 ട്രാഫിക് നിയമലംഘനങ്ങള്‍; 23 ലക്ഷം രൂപ പിഴ ചുമത്തി ഷാര്‍ജ ആര്‍ടിഎ

uae
  •  7 days ago
No Image

ബജ്റംഗ്ദള്‍ നേതാവിന്റെ കൊലപാതകം: മംഗളൂരുവില്‍ വി.എച്ച്.പി ബന്ദ്, ദക്ഷിണ കന്നഡില്‍ നിരോധനാജ്ഞ

National
  •  7 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  7 days ago
No Image

രാത്രി വെളുത്തപ്പോള്‍ കാര്‍ വെള്ളത്തില്‍ മുങ്ങി; യുഎഇയില്‍ ഇന്ത്യന്‍ പ്രവാസി കുടുംബത്തിന് സഹായഹസ്തം നീട്ടിയത് ലെബനന്‍ സ്വദേശികള്‍

uae
  •  7 days ago
No Image

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു

Kerala
  •  7 days ago
No Image

മകളുടെ കരള്‍ സ്വീകരിക്കാന്‍ നില്‍ക്കാതെ അച്ഛന്‍ മടങ്ങി; ചലചിത്ര താരം വിഷ്ണു പ്രസാദ് അന്തരിച്ചു, മരണം കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള ഒരുക്കത്തിനിടെ   

Kerala
  •  7 days ago