ബൈത്തുറഹ്മ താക്കോല്‍ ദാനം നടത്തി
ഫറോക്ക്: രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പരുത്തിപ്പാറ കോളനിയില്‍ പരേതനായ കുഞ്ഞിയുടെ വിധവ ദേവുവിന് ബൈത്തുറഹ്മയിലൂടെ സ്വന്തമായ ഭവനമെന്ന സ്വപ്നം പൂവണിഞ്ഞു. രാമനാട്ടുകര മുന്‍സിപ്പാലിറ്റി ഒന്ന്, 31 ഡിവിഷന് ലീഗ് കമ്മിറ്റിയാണ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്.
മുന്‍സിപ്പല്‍ ലീഗ് കമ്മിറ്റിയുടെയും, രാമനാട്ടുകര മുന്‍സിപ്പാലിറ്റിയുടെയും, ദമാം ബേപ്പൂര്‍ മണ്ഡലം കെ.എം.സി.സിയുടെയും സംയുക്ത സംരംഭമായി എഴുലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച വിടിന്റെ താക്കോല്‍ദാനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. എം.സി മായിന്‍ഹാജി സമ്മേളനം ഉദ്ഘാടനം ചെയ്തു. എം.കെ മുഹമ്മദലി അധ്യക്ഷനായി.
പരിപാടിയോട് അനുബന്ധിച്ച് വനിതാസംഗമവും, പഠനക്ലാസും സംഘടിപ്പിച്ചു. യു.സി രാമന്, എ.പി ഉണ്ണികൃഷ്ണന്, വനിതാ ലീഗ് നേതാവ് ജയന്തി രാജന്, ഡോ.ജൗഹര്‍ മുനവ്വര്‍, ഫറോക്ക് നഗരസഭ അധ്യക്ഷ ടി. സുഹറാബി, കെ.കെ ആലിക്കുട്ടി, പി.ഇ ഖാലിദ്, എന്‍.സി ഹംസക്കോയ ,കെ.പി ഹസന്‍കോയ സംസാരിച്ചു. ഫറോക്ക് എസ്.ഐ എ. രമേശ് കുമാര്‍ പഠനക്ലാസ് ഉദ്ഘാടനം ചെയ്തു. സി. ഗോപി സ്വാഗതവും ടി. ഇസ്മയില്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."