ഹറം മേധാവിയുടെ കാലാവധി നീട്ടി
നാലു വർഷത്തേക്കുകൂടിയാണ് കാലാവധി നീട്ടി നൽകിയത്
ജിദ്ദ: മക്ക ഹറം പള്ളിയുടെയും മദീനയിലെ പ്രവാചക പള്ളിയുടെയും കാര്യാലയമേധാവി ചുമതലയിൽ ഷേഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസിന്റെ സേവന കാലാവധി നീട്ടാൻ സഊദി ഭരണാധികാരിയുമായ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെ കൽപന.
ഹറം കാര്യാലയ മേധാവി സ്ഥാനം വീണ്ടും നാലു വർഷത്തേക്കുകൂടി നീട്ടിനൽകിയ രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിൽ സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ എന്നിവരോട് അൽ-സുഡൈസ് നന്ദി പറഞ്ഞു. മന്ത്രി പദവിക്ക് തുല്ല്യമായ റാങ്കോട്കൂടിയാണ് ഹറം കാര്യാലയ മേധാവി സ്ഥാനം നാല് വർഷത്തേക്ക് നീട്ടിനൽകിയിട്ടുള്ളത്.
ഹറം പരിപാലന കാര്യങ്ങളിൽ ഭരണാധികാരികളിൽനിന്ന് ഹറം കാര്യാലയത്തിന് വളരെയധികം സഹകരണവും ശ്രദ്ധയുമാണ് ലഭിക്കുന്നതെന്ന് സുദൈസ് പറഞ്ഞു. നിർദ്ദേശങ്ങൾക്കനുസൃതമായി തന്റെ കടമ നിർവഹിക്കാൻ സഹായകമായിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."