HOME
DETAILS

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

  
Web Desk
October 29, 2024 | 1:05 PM

Dubai Rental Prices to Decrease After 18 Months Relief for Expats

ദുബൈ: ദുബൈയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശ്വാസം നല്‍കുന്ന റിപ്പോര്‍ട്ടുമായി അന്താരാഷ്ട്ര റേറ്റിങ് ഏജന്‍സിയായ എസ് ആന്റ് പി ഗ്ലോബല്‍. ദുബൈയിലെ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ വാടകയില്‍ ഈയിടെയുണ്ടായ വലിയ വര്‍ധനവ് തുടരില്ലെന്നും കുറച്ചുകാലത്തേക്ക് അത് മാറ്റമില്ലാതെ തുടരുമെന്നും, ഒന്നര വര്‍ഷത്തിനു ശേഷം ദുബൈയിലെ കെട്ടിട വാടക നിരക്കില്‍ കുറവുണ്ടാകുമെന്നും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയില്‍ പുതിയ കെട്ടിട നിര്‍മാണ പദ്ധതികള്‍ വലിയ തോതില്‍ പുരോഗമിക്കുന്നതാണ് വാടക നിരക്ക് കുറയുമെന്ന വിലയിരുത്തലിന് കാരണം. കോവിഡിന് ശേഷം റിയല്‍ എസ്‌റ്റേറ്റ് മേഖലയിലുണ്ടായ അഭൂതപൂര്‍വമായ ഡിമാന്‍ഡ് കാരണം ദുബൈയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും വാടകയും വസ്തുവിലയും സ്ഥിരമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് ഈ ആശ്വാസകരമായ റിപ്പോര്‍ട്ട്.

അടുത്ത 18 മാസക്കാലത്തേക്ക് ദുബൈയിലെ പ്രോപ്പര്‍ട്ടി വിലകളും വാടകയും നിലവിലെ നിരക്കില്‍ തുടരും. കോവിഡ് സൃഷ്ടിച്ച മാന്ദ്യത്തിനു ശേഷം നിരവധി പുതിയ റിയല്‍ എസ്‌റ്റേറ്റ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇവ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുന്നതോടെ വാടക വിലയില്‍ വലിയ കുറവുണ്ടാവുമെന്നും എസ് ആന്റ് പി ഗ്ലോബല്‍ വിശകലന വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ലഭ്യമായ യൂണിറ്റുകളുടെ സ്റ്റോക്ക് 2025ല്‍ ആദ്യം നോണ്‍പ്രൈം ഏരിയകളിലും പിന്നീട് വിശാലമായ വിപണിയിലും വര്‍ദ്ധിക്കും ഇതനുസരിച്ച്, വാടക വളര്‍ച്ച സ്ഥിരത കൈവരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അടുത്ത 18 മാസങ്ങള്‍ക്കുള്ളില്‍ മാര്‍ക്കറ്റിലെ ഡിമാന്റിനേക്കാള്‍ കൂടുതല്‍ കെട്ടിടങ്ങളുടെ ലഭ്യത ഉണ്ടാകുമെന്നും ഇത് പ്രോപ്പര്‍ട്ടി വില കുറയാന്‍ സഹായിക്കുമന്നും ഏജന്‍സി വ്യക്തമാക്കുന്നു. റെസിഡന്‍ഷ്യല്‍ സപ്ലൈ സ്റ്റോക്ക് 2025-2026 കാലയളവില്‍ ഏകദേശം 182,000 യൂണിറ്റുകള്‍ വര്‍ദ്ധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2019-2023ല്‍ പ്രതിവര്‍ഷം വിതരണം ചെയ്ത ശരാശരി 40,000 യൂണിറ്റുകളേക്കാള്‍ വളരെ കൂടുതലാണിതെന്ന് എസ് ആന്റ് പി ഗ്ലോബലിലെ പ്രൈമറി ക്രെഡിറ്റ് അനലിസ്റ്റ് സപ്ന ജഗ്തിയാനി അഭിപ്രായപ്പെട്ടു.

According to a recent report, Dubai's rising rental prices are expected to stabilize and eventually decrease within the next 18 months, bringing relief to expats and tenants facing increasing housing costs.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  5 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  5 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  5 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  5 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  5 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  5 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  5 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  5 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  5 days ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  5 days ago