അന്താരാഷ്ട്ര ഹെല്‍ത്ത് എക്‌സിബിഷനും സമ്മേളനവും കൊച്ചിയില്‍
കൊച്ചി: അന്താരാഷ്ട്ര ഹെല്‍ത്ത് എക്‌സിബിഷനും സമ്മേളനവും ഫെബ്രുവരി 14 മുതല്‍ 16 വരെ കൊച്ചി അഡ്‌ലക്‌സ് ഇന്റര്‍നാഷനല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.
മൂന്നു ദിവസത്തെ സമ്മേളനത്തില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും എണ്ണായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. 250 ലധികം പ്രദര്‍ശന സ്റ്റാളുകളുണ്ടാകും. വൈദ്യശാസ്ത്ര സാങ്കേതിക വിദ്യാവിദഗ്ധരും നിര്‍മാതാക്കളും ചികിത്സകരും ഉപഭോക്താക്കളും ഒരുകുടക്കീഴില്‍ അണിനിരക്കുന്ന മഹാസമ്മേളനമാണിതെന്ന് ആംപെട്ക് ഇന്ത്യ ഓര്‍ഗനൈസിങ്് സെക്രട്ടറിയും എക്‌സിബിഷന്‍ മീഡിയ ഡയരക്ടറുമായ എം. ഹരികൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പാരമ്പര്യ ചികിത്സ, ആയുര്‍വേദം തുടങ്ങി അതിനൂതന ചികിത്സാ രീതികള്‍ക്കുവരെ പ്രത്യേക പവലിയനുകളുണ്ടാകും.
നൂതന മരുന്നുകള്‍ സംബന്ധിച്ച അറിവ്, ചികിത്സാ സാങ്കേതിക വിദ്യകള്‍, ഉപകരണങ്ങള്‍, യന്ത്രങ്ങള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവക്കും സ്റ്റാളുകള്‍ ഒരുക്കും. ഐ.എം.എ കേരള പ്രസിഡന്റ് ഡോ.എം.ഇ സുഗതന്‍, കേരള ജനറല്‍ ഫിസിഷ്യന്‍സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.സി. സാഗര്‍, ആംപെട്ക് മെഡിക്കല്‍ എക്‌സ്‌പോ ചെയര്‍മാന്‍ ഡോ. എം. ഗോപാലന്‍ തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."