മിഠായിത്തെരുവ് തീപിടിത്തം സംയുക്ത അന്വേഷണ സംഘം രൂപീകരിച്ചു
കോഴിക്കോട്: മിഠായിത്തെരുവില്‍ നടന്ന തീപിടിത്തത്തോടനുബന്ധിച്ച് ഭാവിയില്‍ സ്വീകരിക്കേണ്ടുന്ന മുന്‍കരുതലുകളെ സംബന്ധിച്ച് പഠിക്കുന്നതിനായി ജില്ലാ കലക്ടര്‍ ഉന്നതതല അന്വേഷണ സംഘം രൂപീകരിച്ചു. മന്ത്രി ടി.പി രാമകൃഷ്ണന്‍, മേയര്‍, ജനപ്രതിനിധികള്‍, വ്യാപാരികള്‍, കോര്‍പറേഷന്‍ സെക്രട്ടറി എന്നിവരുടെ സാന്നിധ്യത്തില്‍ ജില്ലാ കലക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലെ തീരുമാനപ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്.
സംഘം മിഠായിത്തെരുവിലും നഗരത്തിലെ സമാന സാഹചര്യങ്ങള്‍ നിലവിലുള്ള വാണിജ്യ- വ്യാപാര കേന്ദ്രങ്ങളിലും പരിശോധന നടത്തി. വൈദ്യുതിയും പാചകവുമുള്‍പ്പെടെ അപകടങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ വിശദമായി പരിശോധിക്കും. ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനും നടപ്പാക്കുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ക്കുള്ള നിര്‍ദേശങ്ങളും ശുപാര്‍ശകളും സഹിതം സമഗ്രമായ സംയുക്ത പരിശോധന റിപ്പോര്‍ട്ട് 15നു മുന്‍പായി ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും.
അരുണ്‍ഭാസ്‌കര്‍ , അബ്ദുല്‍ റസാഖ് , ഡോ. ഗോപകുമാര്‍, കെ.വി പ്രഭാകരന്‍, സി. സുരേഷ്, സാബു, അനിതകുമാരി എന്നിവരുള്‍പ്പെട്ടതാണ് അന്വേഷണ സംഘം. സംയുക്ത പരിശോധനക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഡെപ്യൂട്ടി കലക്ടര്‍ ബി. അബ്ദുല്‍ നാസറിനെ ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."