ഇന്ദു മല്‍ഹോത്ര അവധി നീട്ടി; ശബരിമല കേസ് പരിഗണിക്കാന്‍ വൈകും
ന്യൂഡല്‍ഹി: ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധി ഈ മാസം 27 വരെ നീട്ടിയതായി സൂചന. ഇതോടെ ശബരിമല കേസില്‍ പുന:പരിശോധനാ ഹരജികള്‍ പരിഗണിക്കുന്നത് ഇനിയും നീളും. നേരത്തെ, ജനുവരി 22ന് പരിഗണിക്കാനായിരുന്നു കോടതി തീരുമാനിച്ചിരുന്നത്.
കണങ്കൈയിലെ ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുകയാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. ശബരിമല പുന:പരിശോധനാ ഹരജി പരിഗണിക്കുന്ന സുപ്രിം കോടതി ഭരണഘടനാ ബെഞ്ചില്‍ ഇന്ദു മല്ഹോത്രയുണ്ട്. ജനുവരി 18 വരെ ആയിരുന്നു നേരത്തെ ഇവര്‍ അവധി എടുത്തിരുന്നത്.
തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ സുപ്രിം കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അടുത്ത ആഴ്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ പരിഗണിക്കുന്ന കേസുകളുടെ പട്ടിക സുപ്രിം കോടതി ഇന്നാണ് പുറത്ത് ഇറക്കിയത്.
ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാമെന്ന് വിധി പറഞ്ഞ അഞ്ചംഗ ബെഞ്ചില്‍ ഏക ഭിന്നാഭിപ്രായം ഇന്ദു മല്ഹോത്രയുടേതായിരുന്നു. ശബരിമലയിലെ ആചാരം ലംഘിക്കേണ്ടെന്നായിരുന്നു ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."