നടിയെ അക്രമിച്ച സംഭവം: രഹസ്യമൊഴി രേഖപ്പെടുത്തി
കൊച്ചി: കൊച്ചിയില്‍ യുവനടിയ അക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ പ്രതികളുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. രഹസ്യമൊഴി തെളിവായി ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അതേസമയം കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദൃശ്യങ്ങള്‍ സുഹൃത്തുകള്‍ക്ക് കാണിച്ചു കൊടുത്തതായി പൊലിസ് പറഞ്ഞു. അമ്പലപ്പുഴയിലെ സുഹൃത്തായ മനുവിനേയും മറ്റൊരാളെയും ദൃശ്യങ്ങള്‍ കാണിച്ചതായാണ് പൊലിസിനു ലഭിച്ച വിവരം. സംഭവത്തിനു ശേഷം മനുവിന്റെ വീട്ടിലേക്കാണ് സുനി എത്തിയത്. ഇവിടെ ഏറെ നേരം സുനി ചെലവഴിച്ചിരുന്നു.
മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് വ്യത്യസ്ത മൊഴികളാണ് സുനി പൊലിസിന് നേരത്തെ നല്‍കിയിരുന്നത്. ആദ്യം ഫോണ്‍ ഓടയിലെറിഞ്ഞു എന്നു പറഞ്ഞെങ്കിലും പിന്നീട് കായലില്‍ എറിഞ്ഞെന്നു മൊഴിമാറ്റി. കഴിഞ്ഞ ദിവസം ഗോശ്രീ പാലത്തിന് താഴെ നാവിക സേനയുടെ സഹായത്തോടെ പൊലിസ് തെരച്ചില്‍ നടത്തിയിരുന്നു.
കേസിലെ സുപ്രധാന തെളിവാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."