'അദ്ദേഹത്തിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ തിരിച്ചുപോണം': യു.എസില്‍ വെടിയേറ്റു മരിച്ച ഇന്ത്യക്കാരന്റെ ഭാര്യ
ന്യൂഡല്‍ഹി: ഭര്‍ത്താവിന്റെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ താന്‍ അമേരിക്കയിലേക്ക് പോവുമെന്ന് കന്‍സാസില്‍ വെടിയേറ്റു മരിച്ച യുവ എഞ്ചിനിയര്‍ ശ്രീനിവാസ് കുച്ചിബോട്ലയുടെ ഭാര്യ സുനൈന ധൂമാല. ശ്രീനിവാസിന്റെ കൊലപാതകത്തിനു ശേഷം എല്ലാ കുടിയേറ്റക്കാരുടെയും മനസിലുള്ള ചോദ്യം തങ്ങളിവിടെ ഇനിയും തുടരണമോ എന്നതാണ്. തങ്ങളുടെ സ്വപ്നങ്ങള്‍ക്കും കുടുംബത്തിനും കുഞ്ഞുങ്ങളുടെ നല്ല ജീവിതത്തിനും വേണ്ടി രാജ്യത്ത് സുരക്ഷിതമായി കഴിയാനാകുമോ എന്ന ആശങ്കയും സുനൈന പങ്കുവെക്കുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സുനൈന തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
അമേരിക്കയില്‍ തുടരുകയെന്നത് ശ്രീനിവാസിന്റെ ആഗ്രഹമായിരുന്നു. അദ്ദേഹത്തിന് വേണ്ടി എനിക്ക് ഇതെങ്കിലും ചെയ്യണം അതിനായി തനിക്ക് തിരിച്ചുപോയേ മതിയാവൂയെന്നും സുനൈന പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് കന്‍സാസിലെ ഒരു ബാറില്‍ വെച്ച് ശ്രീനിവാസിനെ (32) അമേരിക്കയിലെ മുന്‍ സൈനികന് ആഡം പ്യൂരിന്റണ് വെടിവെച്ച് കൊലപ്പെടുത്തിയത്. സുഹൃത്ത് വാറങ്കല്‍ സ്വദേശി അലോക് മദസാനിക്കും യു.എസ് പൗരനും വെടിയേറ്റു. തങ്ങളുടെ രാജ്യത്തില്‍ നിന്നും കടന്നുപോകണമെന്ന് ആക്രോശിച്ചുകൊണ്ടാണ് അക്രമി ശ്രീനിവാസിനു നേരെ വെടിവെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."