HOME
DETAILS
MAL
ഹോം ഗ്രൗണ്ടില്‍ ജയിച്ച് അവസാനിപ്പിക്കാന്‍ ബ്ലാസ്റ്റേഴ്‌സ്
ADVERTISEMENT
backup
February 15 2020 | 04:02 AM
കൊച്ചി: സീസണിലെ അവസാന ഹോം മത്സരം ജയത്തോടെ പൂര്‍ത്തിയാക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്‌സ്. നിലവില്‍ ലീഗില്‍നിന്ന് പുറത്തായ ബ്ലാസ്റ്റേഴ്‌സിന് തങ്ങളുടെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നത് മാത്രമാകും ഇന്നത്തെ ലക്ഷ്യം. സീസണിലെ ആദ്യപാദത്തില്‍ ബാംഗ്ലൂരിന്റെ മണ്ണില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടിരുന്നു. തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ പകരംവീട്ടാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സിനെ കാത്തിരിക്കുന്നത്. എന്നാല്‍ സൂപ്പര്‍ലീഗില്‍ ഇതുവരെ അഞ്ചുതവണ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ബാഗ്ലൂരാണ് വിജയികളായത്. ഒരു മത്സരം സമനിലയിലും കലാശിച്ചു.
സെമിയില്‍ കയറിയെങ്കിലും ബ്ലാസ്റ്റേഴ്‌സുമായുള്ള മത്സരത്തെ ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ബാഗ്ലൂര്‍ ക്യാപ്റ്റന്‍ സുനില്‍ ചേത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. കരുത്തരായ കളിക്കാരെ തന്നെ കൊച്ചിയില്‍ ഇറക്കുവാനാണ് ലക്ഷ്യമിടുന്നതെന്നും ക്യാപ്റ്റന്‍ പറഞ്ഞു. കാര്യമായൊന്നും ചെയ്യാനാകാതെയാണ് ബ്ലാസ്റ്റേഴ്‌സ് ആറാം സീസണിന്റെ അവസാനത്തോട് അടുക്കുന്നത്. ആകെ കളിച്ച 16 മത്സരത്തില്‍ നിന്ന് ലഭിച്ച 15 പോയിന്റാണ് കൈയിലുള്ളത്. ഇതില്‍ മൂന്ന് ജയവും ആറ് സമനിലയും ഏഴ് തോല്‍വിയുമുണ്ട്. പോയിന്റ് നിലയില്‍ എട്ടാം സ്ഥാനത്താണ് മഞ്ഞപ്പട. മറുവശത്ത് മൂന്നാം സ്ഥാനത്ത് 29 പോയിന്റുള്ള ബാംഗ്ലൂര്‍ എഫ്.സി അവസാന നാലില്‍ ഇടം ഉറപ്പിച്ചുകഴിഞ്ഞു. മികച്ച പ്രകടനാണ് ഈ സീസണിലും ബാംഗ്ലൂര്‍ ആവര്‍ത്തിച്ചത്. 16 കളിയില്‍ 10 എണ്ണം വിജയിച്ചപ്പോള്‍ തോല്‍വി മൂന്നെണ്ണം മാത്രമാണ്. മൂന്ന് സമനിലയും അവരുടെ അക്കൗണ്ടിലുണ്ട്. എഫ്.സി ഗോവ, കൊല്‍ക്കത്ത ടീമുകളാണ് പ്ലേ ഓഫിലേക്ക് കയറിയവര്‍. ശേഷിക്കുന്ന ഒരു സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നത് ചെന്നൈയും ഒഡിഷയും മുംബൈയുമാണ്. ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ചിടത്തോളം മറക്കാനാഗ്രഹിക്കുന്ന ഒരു സീസണാണ് അവസാനമാകുന്നത്. ഇനി ഒരു എവേ മത്സരംകൂടി അവശേഷിക്കുന്നുണ്ട്. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് കോച്ച് എല്‍കോ ഷാട്ടോരിയും ഇന്ന് പരിശീലകന്റെ കുപ്പായമണിയും. തുടര്‍പരുക്കുകളാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ വലച്ചത്. പ്രതീക്ഷയോടെ ടീമിലെത്തിച്ച വിദേശകളിക്കാരെ കാര്യമായെന്നും ഉപയോഗിക്കുവാന്‍ ഷാട്ടോരിക്ക് കഴിഞ്ഞില്ല.
ഇന്നലെ നടന്ന മത്സരത്തില്‍ 2-1 എന്ന സ്‌കോറിന് ഒഡിഷ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പരാജയപ്പെടുത്തി. ജയത്തോടെ ഒഡിഷയുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
കെജ്‌രിവാള്‍ ജയില്‍മോചിതനായി; ആഹ്ലാദത്തിമിര്‍പ്പില്‍ ഡല്‍ഹി
National
• 20 days agoകോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം, ആശുപത്രിക്കെതിരേ പരാതി
Kerala
• 20 days agoമത വിദ്യാഭ്യാസം സാംസ്‌കാരിക സമൂഹത്തെയും വാർത്തെടുക്കുന്നു: ഡോ.സുബൈർ ഹുദവി
oman
• 20 days agoസീതാറാം യെച്ചുരിയുടെ നിര്യാണത്തിൽ ഒമാനിൽ നിന്നും അനുശോചന പ്രവാഹം
oman
• 20 days agoആന്ധ്രയില്‍ ബസ് അപകടം: എട്ട് മരണം; നിരവധി പേര്‍ക്ക് പരിക്ക്
National
• 20 days agoപോര്‍ട്ട് ബ്ലെയറിന്റെ കാലം കഴിഞ്ഞു; ഇനി 'ശ്രീ വിജയപുരം'
National
• 20 days agoവയനാട് ദുരന്ത ബാധിതര്‍ക്ക് ആശ്വാസം; വായ്പകള്‍ എഴുതി തള്ളാന്‍ കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ പ്രഖ്യാപനം
Kerala
• 20 days agoആധാര്‍കാര്‍ഡ് ക്രിമിനലുകള്‍ ദുരുപയോഗം ചെയ്യുന്നു; ഭയപ്പെടുത്തി കവര്‍ന്നത് 49 ലക്ഷം രൂപ; രണ്ടു യുവതികള്‍ പിടിയില്‍
Kerala
• 20 days agoസുഭദ്ര കൊലപാതക കേസ്: ഒരാള്‍കൂടി കസ്റ്റഡിയില്‍
Kerala
• 20 days agoഓണാഘോഷത്തിനിടെ അധ്യാപികയ്ക്ക് ക്ലാസ്മുറിയില്‍ വച്ച് പാമ്പുകടിയേറ്റു
Kerala
• 20 days agoADVERTISEMENT