HOME
DETAILS

ഇറാന്‍ സഊദി ഹജ്ജ് ചര്‍ച്ച: ഒന്നാം ഘട്ടം വിജയകരമെന്നു ഇറാന്‍ പ്രതിനിധി സംഘം

  
backup
March 02, 2017 | 5:58 PM

%e0%b4%87%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%9a%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനു ഇറാന്‍ പൗരന്മാരെ അയക്കുന്നതിനായി അനന്തര നടപടികള്‍ സ്വീകരിക്കുന്നതിന് സഊദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ഇറാന്‍ ഹജ്ജ് ഓര്‍ഗനൈസേഷന്‍ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച ഭാഗികമായി വിജയം കണ്ടതായി ഇറാന്‍. സഊദിയുമായി വിവിധ വിഷയങ്ങളില്‍ ഇടഞ്ഞു നില്‍ക്കുന്ന ഇറാന്‍ കടുത്ത നിലപാടുകളാണ് ഹജ്ജ് തീര്‍ത്ഥാടകരുടെ കാര്യത്തില്‍ എടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച്ച റിയാദിലെത്തിയ സംഘം സഊദി ഹജ്ജ് ഉംറ ചുമതലയുള്ള മന്ത്രി ഡോ: മുഹമ്മദ് സാലിഹ് ബിന്‍ താഹിര്‍ ബിന്‍തിനുമായാണ് ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയുടെ ഒന്നാം ഘട്ടത്തില്‍ നേരിയ പുരോഗതി ഉണ്ടായതായും ഈ വര്‍ഷം തങ്ങളുടെ തീര്‍ത്ഥാടകരെ ഹജ്ജിനയക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തെളിയുന്നതായും പ്രതിനിധി സംഘം തലവന്‍ ഹാമിദ് മുഹമ്മദ് അറിയിച്ചതായി ഇറാന്‍ പത്രമായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു. ചര്‍ച്ചയില്‍ ഇറാന്‍ ഭാഗത്തു നിന്നുള്ള നിലപാടുകള്‍ സഊദിയുടെ മുന്നില്‍ വയ്ക്കുകയും ഇറാന്‍ തീര്‍ത്ഥാടകരെ പ്രത്യേകമായി കാണണമെന്നും അവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നുമുള്ള ആവശ്യത്തിനു സഊദിയുടെ ഭാഗത്തു നിന്നും അനുകൂലമായ നിലപാടാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

2015 ല്‍ ജിദ്ദ വിമാനത്താവളത്തില്‍ ഹാജിമാരുടെ സേവനത്തിനായി നിയോഗിച്ച ഇറാന്‍ ഉദ്യോഗസ്ഥരെ പീഡിപ്പിച്ച രണ്ടു പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. അടുത്ത ഘട്ടങ്ങളില്‍ കൂടി നടക്കുന്ന ചര്‍ച്ചയില്‍ ഇറാന്‍ നിലപാടുകള്‍ റിയാദ് അംഗീകരിക്കുകയാണെങ്കില്‍ ഈ വര്ഷം ഇറാനികള്‍ക്ക് ഹജ്ജിന് പോകാനുള്ള അവസരം കൈവരുമെന്നു മൊഹമ്മദി വ്യക്തമാക്കി. അതേസമയം, ഇറാന്‍ ഹജ്ജ് ചര്‍ച്ചയെക്കുറിച്ചു ഇത് വരെ സഊദി അറേബ്യ ഔദ്യോഗികമായി നിലപാടുകള്‍ വ്യക്തമാക്കിയിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

National
  •  a month ago
No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  a month ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  a month ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  a month ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  a month ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  a month ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  a month ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  a month ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  a month ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  a month ago