HOME
DETAILS

ഇനി 'തൊഴിലില്‍ ഉറപ്പില്ല'; മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഒഴിവാക്കുന്നു; പകരം വിബിജി റാം ജി ആശങ്കയില്‍ സംസ്ഥാനങ്ങള്‍

  
Web Desk
July 01, 2026 | 3:33 AM

mgnrega replaced by vbg ram ji scheme key changes explained

ന്യൂഡല്‍ഹി: രണ്ടുപതിറ്റാണ്ടായി രാജ്യത്തെ ഗ്രാമീണ മേഖലയിലെ ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം ഇല്ലാതായി. പകരമായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വികസിത് ഭാരത് ഗാരന്റി ഫോര്‍ റോസ്ഗാര്‍, ആജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബിജി റാം ജി) പദ്ധതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വന്നു. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പദ്ധതിയുടെ ചട്ടക്കൂട് കേന്ദ്രം പുറത്തിറക്കി. തൊഴിലുറപ്പ് പദ്ധതിയുടെ പേരിനൊപ്പം മൊത്തം രൂപവും മാറ്റിയാണ് പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. 

തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ വഹിച്ചിരുന്നതെങ്കില്‍ പുതിയ പദ്ധതിയില്‍ 40 ശതമാനം വിഹിതം സംസ്ഥാനം വഹിക്കണം. 125 ദിവസം തൊഴിലാണ് പുതിയ പദ്ധതിയില്‍ കേന്ദ്രം ഉറപ്പു പറയുന്നത്. സംസ്ഥാനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുന്നതാണിത്. 

വിബിജി റാം ജി പദ്ധതിയില്‍ സ്വകാര്യ വ്യക്തികളുടേതടക്കം കൃഷിഭൂമിയിലെ ഭൂവികസന ജോലികള്‍ അനുവദിക്കില്ല. തൊഴിലുറപ്പ് പദ്ധതിക്കു കീഴില്‍, കേരളത്തില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിഭൂമിയില്‍ അവര്‍ ഭൂനികുതി രസീത് സമര്‍പ്പിച്ച് അപേക്ഷിച്ചാല്‍ നിലമൊരുക്കല്‍, കാടുവെട്ടിത്തെളിക്കല്‍ തുടങ്ങിയ പ്രവൃത്തികള്‍ ചെയ്തിരുന്നു. 

ഇനി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ചെയ്യാനാകൂ. പുതിയ പദ്ധതിക്കു കീഴില്‍ ചെയ്യാവുന്ന 318 പ്രവൃത്തികളുടെ കരടു പട്ടിക കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കായിക അധ്വാനം വേണ്ട പ്രവൃത്തികളാണ് പുതിയ പട്ടികയിലുള്ളത്. തൊഴിലുറപ്പ് തൊഴിലാളികളില്‍ കൂടുതല്‍ പേരും 60 വയസിനു മുകളിലുള്ളവരായതിനാല്‍ ഇതു പ്രയാസമുണ്ടാക്കും. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാനസൗകര്യം, ജീവനോപാധി അടിസ്ഥാനസൗകര്യം, ദുരന്തനിവാരണം എന്നീ വിഭാഗങ്ങളിലാണ് പ്രവൃത്തികള്‍. ഇതില്‍ ജലസുരക്ഷയ്ക്ക് മുന്‍ഗണനയുണ്ട്. 

പദ്ധതിക്കെതിരേ സുപ്രിംകോടതിയെ സമീപിക്കാന്‍ തെലങ്കാന ആലോചിക്കുന്നുണ്ട്. കേരളത്തിന്റേയും കര്‍ണാടകയുടേയും പിന്തുണ ഉറപ്പാക്കാനും തെലങ്കാന ശ്രമിക്കുന്നു.  ഹിമാചല്‍പ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു. പദ്ധതി നടപ്പാക്കില്ലെന്ന് ശക്തമായി പ്രഖ്യാപിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്. ജമ്മു കശ്മിര്‍, ലഡാക്ക്, അസം, ബിഹാര്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഒഡിഷ, ആന്ധ്രാപ്രദേശ്, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, മിസോറം, സിക്കിം, ത്രിപുര, നാഗാലാന്‍ഡ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളും പദ്ധതി നടപ്പാക്കാനായി വിജ്ഞാപനമിറക്കി.  പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്കു കീഴില്‍ സ്വകാര്യ വ്യക്തികള്‍ക്കു വീട് നിര്‍മാണം പോലുള്ള പദ്ധതികള്‍ക്ക് പുതിയ നിയമത്തിന് കീഴില്‍ അനുമതിയുണ്ട്. അങ്കണവാടി, ഗ്രാമീണ ആരോഗ്യകേന്ദ്രം, വിശ്രമത്തിനായുള്ള പന്തല്‍, ഗവ. സ്‌കൂളുകള്‍ക്കും മറ്റും ചുറ്റുമതിലോ ശുചിമുറികളോ നിര്‍മിക്കല്‍ അല്ലെങ്കില്‍ അറ്റകുറ്റപ്പണി തുടങ്ങിയവയാകാം. കനാലുകളും ഓവുചാലുകളും നിര്‍മാണം, മണ്ണിടിച്ചില്‍ തടയാന്‍ ഭിത്തി, ചെറിയ തടയണ, നീര്‍ത്തടം, കനാല്‍, മഴക്കുഴികള്‍ തുടങ്ങിയവയുടെ നിര്‍മാണം, കുഴല്‍ക്കിണര്‍ പുനരുദ്ധാരണം, കിണര്‍ കുഴിക്കുക, ജലസ്രോതസുകളുടെ സംരക്ഷണം, വനവല്‍ക്കരണം, കാട്ടുതീ തടയല്‍, ടാറും ഇന്റര്‍ലോക്കും മണ്ണും ഉപയോഗിച്ചുള്ള റോഡ് നിര്‍മാണം എന്നിവയും അനുവദനീയമാണ്. 

the central government has introduced the vbg ram ji scheme, replacing mgnrega with 125 days of guaranteed work, revised funding rules, and new rural development guidelines.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ്‌വേയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് തീപിടിച്ചു; 7 മരണം, 22 പേര്‍ക്ക് പരിക്ക്

National
  •  4 hours ago
No Image

 വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം

Kerala
  •  5 hours ago
No Image

പോരും പരിഹാസവും; നീറ്റിൽ ഒറ്റക്കെട്ടും; നിയമസഭ കണ്ടത്

Kerala
  •  5 hours ago
No Image

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; ധനബിൽ ഇന്ന് സഭയിൽ

Kerala
  •  5 hours ago
No Image

കരുതൽ തടങ്കൽ ഒരു വർഷം വരെ; വിവാദ ബില്ലുകൾക്ക്  അംഗീകാരം നൽകി ബംഗാൾ നിയമസഭ

National
  •  5 hours ago
No Image

കിടിലൻ, കിലിയൻ; എംബാപ്പെ ഡബിളിൽ സ്വീഡനെ തകർത്ത് ഫ്രാൻസ് പ്രീക്വാർട്ടറിൽ

Football
  •  5 hours ago
No Image

മഴ കനക്കുന്നു; കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി 

Kerala
  •  6 hours ago
No Image

ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ യെല്ലോ; ശക്തമായ കാറ്റിനും മിന്നലിനും സാധ്യത 

Kerala
  •  6 hours ago
No Image

സിയയുടെ സെർച്ച് ഹിസ്റ്ററി കണ്ട് ഞെട്ടി പൊലിസ്; കേതൻ അഗർവാൾ വധക്കേസിൽ വൻ വഴിത്തിരിവ്, ക്രൂരമായ കൊലപാതകം ആസൂത്രണം ചെയ്തത് ഇന്റർനെറ്റിലൂടെ!

crime
  •  13 hours ago
No Image

കേന്ദ്രത്തിന്റെ എഫ്.സി.ആർ.എ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം അവതരിപ്പിക്കാൻ സതീശൻ സർക്കാർ; പ്രതിപക്ഷവും പിന്തുണച്ചേക്കും

Kerala
  •  13 hours ago