വാണിജ്യ സിലിണ്ടര്‍ വിലയില്‍ വന്‍ ഇളവ്; ഹോട്ടല്‍ മേഖലയ്ക്ക് ആശ്വാസം
ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി. 19 കിലോഗ്രാം ഭാരമുള്ള വാണിജ്യ സിലിണ്ടറുകള്‍ക്ക് 183 രൂപയാണ് കുറച്ചത്. ഇതോടെ മുന്‍പ് 3113 രൂപയായിരുന്ന സിലിണ്ടര്‍ വില 2930 രൂപയായി താഴ്ന്നു. പശ്ചിമേഷ്യന്‍ മേഖലയിലെ യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് അയവ് വന്നതാണ് അന്താരാഷ്ട്ര വിപണിയില്‍ വില കുറയാന്‍ കാരണമായത്.
വിലക്കുറവ് നിലവില്‍ വന്നത് ഹോട്ടലുകള്‍ക്കും മറ്റ് വ്യാവസായിക സ്ഥാപനങ്ങള്‍ക്കും വലിയ രീതിയില്‍ ആശ്വാസം പകരും. കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ അധികൃതര്‍ നീക്കിയിരുന്നുവെങ്കിലും നിരക്കുകള്‍ ഇപ്പോഴും യുദ്ധത്തിന് മുന്‍പുള്ള സാധാരണ നിലയിലേക്ക് എത്തിയിട്ടില്ല. അതേസമയം, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഇത്തവണ മാറ്റമൊന്നും വരുത്തിയിട്ടില്ല.
The price of a 19-kg commercial LPG cylinder has been reduced by ₹183 to ₹2930 due to easing geopolitical tensions in the Middle East, while domestic cylinder prices remain unchanged.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."