സെപ്റ്റിക് ടാങ്കില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നു
കാട്ടാക്കട: കെ.എസ്.ആര്‍.ടി.സിയുടെ വാണിജ്യ സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്നും മലിനജലം റോഡിലേക്ക് ഒഴുകുന്നു.
കാട്ടാക്കട കെ.എസ്.ആര്‍.ടി.സി വാണിജ്യ സമുച്ചയത്തിനു മുന്നിലെ പാര്‍ക്കിങ് ഏരിയയിലാണ് മലിനജലം പൊട്ടി ഒഴുകുന്നത്. ടാങ്ക് നിറഞ്ഞു വിസര്‍ജ്യങ്ങള്‍ ഉള്‍പ്പടെ റോഡ് വശത്തെ ഓടയിലേക്കും അവിടെ നിറഞ്ഞു സ്ലാബുകള്‍ക്കിടയിലൂടെ റോഡിലേക്ക് ഒഴുകുകയാണ്. മഴ പെയ്യുന്നതോടെ സ്ഥിതി രൂക്ഷമാകും. യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും മൂക്കു പൊത്തി മലിനജലത്തില്‍ ചവിട്ടാതെ ചാടി നടക്കേണ്ട ഗതികേടാണ്. മലിനജലം വാഹനങ്ങള്‍ ആളുകളുടെ ശരീരത്തിലേക്ക് അടിച്ചുതെറിപ്പിക്കുകയും ചെയ്യുന്നു.
നാട്ടുകാര്‍ നിരവധി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ല. കാട്ടാക്കട പഞ്ചായത്തിനെ നാട്ടുകാര്‍ സമീപിച്ചതിനെ തുടര്‍ന്ന് അവര്‍ നോട്ടീസ് നല്‍കിയെങ്കിലും പരിഹാരമായില്ല. ആവശ്യമായ വിസ്തൃതീയുളള ടാങ്ക് നിര്‍മിക്കാത്തതാണ് പ്രശ്‌നത്തിനു കാരണമെന്നു പറയുന്നു.
പ്രശ്‌നത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ഓട്ടോ തൊഴിലാളികള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ മലിന ജലം ഒഴുകുന്നിടത് ബ്ലീച്ചിങ് പൗഡര്‍ വിതറി. എന്നിട്ടും സ്ഥിയില്‍ മാറ്റമില്ല. പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് യാത്രക്കാരും നാട്ടുകാരും ആവശ്യപ്പപെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."