HOME
DETAILS
MAL
ചൈനക്ക് സഹായവുമായി ഇന്ത്യ
backup
February 16 2020 | 18:02 PM
ബെയ്ജിങ്: കൊറോണ വൈറസിന്റെ അനിയന്ത്രിതമായ വ്യാപനത്തില്‍ പ്രതിസന്ധിയിലായ ചൈനയ്ക്ക് സഹായവുമായി ഇന്ത്യ. കൊറോണ വൈറസിനെ നേരിടാനായി ഇന്ത്യ ചൈനയിലേക്ക് ഉടന്‍ മെഡിക്കല്‍ സാമഗ്രികള്‍ അയക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്റി വ്യക്തമാക്കി. കൊറോണ വൈറസിനോട് പൊരുതികൊണ്ടിരിക്കുന്ന ചൈനയ്ക്ക് അദ്ദേഹം ഐക്യദാര്‍ഢ്യം അറിയിച്ചു. വൈറസിനെ പ്രതിരോധിക്കാന്‍ ചൈനയിലെ ജനങ്ങള്‍ക്ക് ധൈര്യമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ചൈനീസ് മാധ്യമങ്ങള്‍ക്ക് നല്കിയ വീഡിയോ സന്ദേശത്തിലാണ് മിസ്റി ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യന്‍ സര്‍ക്കാരിന് ചൈനയിലെ ജനങ്ങളോടും സര്‍ക്കാരിനോടുമുള്ള ഐക്യദാര്‍ഢ്യവും സാഹോദര്യവുമാണ് ഇതിലൂടെ പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."