ട്രോമാ കെയര്‍ പരിശീലന ക്ലാസ്
അലനല്ലൂര്‍: ട്രാഫിക് നിയമങ്ങള്‍, വാഹന അപപടങ്ങള്‍, അപകട കാരണങ്ങള്‍, പരിഹാര മാര്‍ഗങ്ങള്‍ എന്നിവയെ കുറിച്ച് വിദ്യാര്‍ഥികളെ ബോധവാമാരാക്കുക എന്ന ലക്ഷ്യത്തോടെ തെയ്യോട്ടുച്ചിറ കെ.എം.ഐ.സി കമാലിയ്യ അറബിക് കോളജില്‍ ട്രോമാ കെയര്‍ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ട് സെഷനുകളിലായി നടന്ന പരിശീലന ക്ലാസില്‍ മലപ്പുറം ട്രോമാ കെയര്‍ ഉദ്യോഗസ്ഥര്‍ ക്ലാസ് എടുത്തു.
രാവിലെ നടന്ന ട്രാഫിക് നിയമങ്ങള്‍, വാഹന അപകടങ്ങള്‍ എന്ന സെക്ഷനില്‍ മഞ്ചേരി എ.എസ്.ഐ പൗലോസ് ക്ലാസ് എടുത്തു. പ്രിന്‍സിപ്പല്‍ സി.എച്ച് അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റര്‍ ശറഫുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷനായി. മുഖ്താര്‍ സ്വാഗതവും അനസ് കെ.പി നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നടന്ന ഫസ്റ്റ് ഐഡ് ട്രീറ്റമന്റ് സെക്ഷനില്‍ ഡോ. അബീര്‍ ക്ലാസ് എടുത്തു. മലപ്പുറം ജില്ല ട്രോമാ കെയര്‍ സെക്രട്ടറി വതീഷ് കെ.പി സ്വാഗതവും റംഷീദ് കെ നന്ദിയും പറഞ്ഞു.
ട്രോമാ കെയര്‍ ജീവനക്കാരായ ഫാത്തിമത്തുസുഹറ, ശഫീഖ്, ശാഫി, ബിജു, അധ്യാപകന്‍ കുഞ്ഞിത്തങ്ങള്‍ കമാലി, വിദ്യാര്‍ഥികളായ ശഫീഖ്, ആശിഫ് പരിശീലന ക്ലാസിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."