ഇന്ത്യന്‍ വംശജ കമലാ ഹാരിസ് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ഥി
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി ഇന്ത്യന്‍ വംശജ യു.എസ് സെനറ്റര്‍ കമലാ ഹാരിസ്. അടുത്ത വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് കമലാ ഹാരിസ് തന്നെയാണ് എ.ബി.സി ചാനലിന്റെ ഷോയ്ക്കിടെ പ്രഖ്യാപിച്ചത്.
പ്രാദേശിക, സംസ്ഥാന, ഫെഡറല്‍ സര്‍ക്കാരുകളില്‍ പ്രവര്‍ത്തിച്ചുള്ള മികച്ച അനുഭവം തനിക്കുണ്ടെന്ന് അവര്‍ ചാനല്‍ ഷോയ്ക്കിടെ പറഞ്ഞു. യു.എസ് ജനതക്ക് ആവശ്യമുള്ളത് ഒരു പോരാളിയെയാണ്. താന്‍ അതിന് തയാറാണെന്ന് അവര്‍ പറഞ്ഞു.
മത്സരിക്കുന്ന കാര്യം ട്വിറ്ററിലൂടെയും അവര്‍ അറിയിച്ചിട്ടുണ്ട്. നമുക്ക് ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും നമ്മുടെ കുട്ടികള്‍ക്കും രാജ്യത്തിനുമായി ഭാവിയെ നേടിയെടുക്കാമെന്നും അവര്‍ ട്വീറ്റിലൂടെ പറഞ്ഞു.
സ്ഥാനാര്‍ഥിയാവുന്നത് പ്രഖ്യാപിച്ചുള്ള കാംപയിന്‍ വിഡിയോയും പുറത്തുവിട്ടിട്ടുണ്ട്. മനുഷ്യാവകാശത്തിനായി പോരാടിയ മാര്‍ട്ടിന്‍ ലുഥര്‍ കിങ് ജൂനിയറിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.
കമലാ ഹാരിസ് ജെമൈക്ക-ഇന്ത്യന്‍ കുടിയേറ്റക്കാരാണ്. കുടിയേറ്റം ഉള്‍പ്പെടെയുള്ള ട്രംപിന്റെ നയങ്ങളില്‍ കടുത്ത വിമര്‍ശകയായ കമലാ ഹാരിസിനെ രാജ്യത്തെ സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ പിന്തുണക്കുമെന്നാണ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
നിലവില്‍ സെനറ്റംഗവും കാലിഫോര്‍ണിയയിലെ മുന്‍ അറ്റോര്‍ണി ജനറല്‍ കൂടിയായ കമലാ ഹാരിസ് യു.എസിലെ സ്വാതന്ത്ര പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നയാളാണ്.
സുപ്രിംകോടതി ഉള്‍പ്പെടെയുള്ളവയില്‍ വിവാദ നായകന്മാരെ നിയോഗിച്ച ട്രംപിന്റെ നടപടിക്കെതിരേ കമലാ ഹാരിസ് ശക്തമായി രംഗത്തെത്തിയിരുന്നു.ലൈംഗിക ആരോപണം നേരിട്ട ബ്രറ്റ് കാവനോഗിനെ സുപ്രിംകോടതി ജഡ്ജിയായി നിയോഗിക്കാനുള്ള ട്രംപിന്റെ നീക്കത്തിനെതിരേ ശക്തമായി എതിര്‍ത്തത് കമലാ ഹാരിസായിരുന്നു. ജീവിത ചെലവുകള്‍ കുറയ്ക്കല്‍, കുടിയേറ്റ നയം, ക്രിമിനല്‍ നീതി സംവിധാനത്തിലെ മാറ്റം, ആരോഗ്യ പരിരക്ഷ പദ്ധതികള്‍ എന്നിവ മുന്‍നിര്‍ത്തിയായിരിക്കും ഡെമോക്രാറ്റുകളുടെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രചാരണം.
ജനങ്ങള്‍ക്ക് വേണ്ടിയെന്ന മുദ്രാവാക്യമായിരിക്കും അവര്‍ ഉയര്‍ത്തിപ്പിടിക്കുക. ഒക്‌ലന്‍ഡില്‍വച്ച് തെരഞ്ഞെടുപ്പിന്റെ പ്രചാരണ റാലി ഈ മാസം അവസാനത്തോടെ അവര്‍ തുടക്കം കുറിക്കും.
കാലിഫോര്‍ണിയയില്‍നിന്ന് 2016ല്‍ ആണ് കമലാ ഹാരിസിനെ സെനറ്റിലേക്ക് തെരഞ്ഞെടുത്ത്.
ഇവിടെ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്ത കറുത്ത വര്‍ഗക്കാരിയായിരുന്നു അവര്‍. എലിസബത്ത് വാറന്‍, ക്രിസ്റ്റന്‍ ഗില്ലിബ്രാന്‍ഡ്, തുള്‍സി ഗബ്ബാര്‍ഡ്, ജോണ്‍ ഡാല്‍നെ എന്നിവരും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."