ആഭാസങ്ങള്‍ക്കെതിരേ മഹല്ലുതല കൂട്ടായ്മകള്‍ അനിവാര്യം
എടപ്പാള്‍: വിവാഹങ്ങളിലും മറ്റു ആഘോഷങ്ങളിലും വര്‍ധിച്ചു വരുന്ന അതിരുവിടുന്ന അധാര്‍മികതകള്‍ക്കെതിരേ മഹല്ല് തലങ്ങളില്‍ ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കാന്‍ മഹല്ല് നേതൃത്വങ്ങള്‍ തയാറാകണമെന്ന് എസ്.കെ.എസ്. എസ്.എഫ്. പൊന്നാനി ക്ലസ്റ്റര്‍ കമ്മിറ്റി സംഘടിപ്പിച്ച ജാഗ്രതാ സദസ്സ് ആഹ്വാനം ചെയ്തു.
തിന്മകള്‍ വര്‍ധിക്കുന്ന പ്രവണതകളെ ലാഘവത്തോടെ കാണുന്നത് സമൂഹത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കും.
പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന സദസ്സ് എസ്.വൈ.എസ് പൊന്നാനി മണ്ഡലം ജനറല്‍ സെക്രട്ടറി റാഫി പെരുമുക്ക് ഉദ്ഘാടനം ചെയ്തു. സി.കെ റസാഖ് അധ്യക്ഷനായി. ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു. സി.എം.അശ്‌റഫ് മൗലവി, കെ.കെ നൗഫല്‍ ഹുദവി, ഒ.ഒ കുഞ്ഞിമുഹമ്മദ് മുസ്‌ലിയാര്‍ (അബൂദാബി) തുടങ്ങിയവര്‍ സംസാരിച്ചു. ക്യാംപയിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ ടീനേജ് കാമ്പസ്,കോസ്റ്റല്‍ കെയര്‍ എന്നീ പദ്ധതികള്‍ നടപ്പാക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."