HOME
DETAILS

തേങ്കുറിശ്ശി ദുരഭിമാനക്കൊല: പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ 

  
Web Desk
October 28, 2024 | 5:55 AM

thenkurissi-honour-killing-case verdict

പാലക്കാട്:  തേങ്കുറുശ്ശി ദുരഭിമാന കൊലക്കേസില്‍ പ്രതികളായ പ്രഭുകുമാര്‍ (43), കെ.സുരേഷ്‌കുമാര്‍ (45) എന്നിവര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഇരുപ്രതികളും 50,000 രൂപ വീതം പിഴയും കോടതി വിധിച്ചു. പാലക്കാട് ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

2020 ഡിസംബര്‍ 25ന് വൈകീട്ടാണ് സംഭവം. ഹരിതയെ പ്രണയിച്ച് വിവാഹം കഴിച്ച തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) വിവാഹത്തിന്റെ 88-ാം ദിവസം ഹരിതയുടെ അച്ഛനും അമ്മാവനും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സാമ്പത്തികമായി ഉയര്‍ന്ന നിലയിലുള്ള ഹരിതയെ ജാതിയിലും സമ്പത്തിലും അന്തരമുള്ള അനീഷ് പ്രണയിച്ച് വിവാഹം ചെയ്തതിനാണ് കൊലപാതകം നടത്തിയത്. അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന്‍ ഇലമന്ദം സുരേഷാണ് ഒന്നാംപ്രതി. ഹരിതയുടെ അച്ഛന്‍ പ്രഭുകുമാര്‍ ആണ് രണ്ടാം പ്രതി.

ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷ്. സ്‌കൂള്‍ പഠനകാലം മുതല്‍ അനീഷും ഹരിതയും പ്രണയത്തിലായിരുന്നു.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുന്നറിയിപ്പില്ലാതെ സർവിസ് റോഡ് അടച്ചു; വടകരയിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്

Kerala
  •  13 hours ago
No Image

കോഴിക്കോട്ട് യുവാവ് മുറിയില്‍ മരിച്ച നിലയില്‍; സഹോദരനെന്ന് നടിച്ച് സുഹൃത്തിന്റെ ഫോണ്‍ കോള്‍, അന്വേഷണം ആരംഭിച്ച് പൊലിസ്

Kerala
  •  13 hours ago
No Image

വന്ദേഭാരത് ട്രെയിനിൽ യാത്രക്കാരന് ലഭിച്ചത് പശയുടെ ട്യൂബ് ഉള്ള പരിപ്പുവട; ഐ.ആർ.സി.ടി.സിക്ക് പരാതി നൽകി

National
  •  13 hours ago
No Image

തെരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ്: ബി.ജെ.പിയിൽ പോര്; രാജീവ് ചന്ദ്രശേഖറിനെതിരെ പ്രതിഷേധം

Kerala
  •  13 hours ago
No Image

സൗദിയിലെ എണ്ണസ്ഥാപനങ്ങള്‍ ലക്ഷ്യമിട്ടുള്ള ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധമന്ത്രാലയം

Saudi-arabia
  •  13 hours ago
No Image

അപകടകാരികളായ തെരുവുനായ്ക്കളെ കൊല്ലാം; തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി

Kerala
  •  13 hours ago
No Image

UAE weather forecast: യുഎഇയില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഉള്‍പ്രദേശങ്ങളില്‍ ചൂട് 48°C വരെ

uae
  •  13 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൻ ക്രമക്കേട്: 498 വിദ്യാർഥികൾക്ക് അനർഹമായി മോഡറേഷൻ മാർക്ക് നൽകിയതായി എ.ജി ഓഡിറ്റ് കണ്ടെത്തൽ

Kerala
  •  13 hours ago
No Image

ഓണം വിപണി സജീവമാക്കാൻ സപ്ലൈകോ; മഞ്ഞ കാർഡുകാർക്ക് ഓഗസ്റ്റ് 10 മുതൽ സൗജന്യ ഓണക്കിറ്റ്

Kerala
  •  13 hours ago
No Image

വഖ്ഫ് ബോർഡ് പുനഃസംഘടന: ധൃതി വേണ്ടെന്ന് സർക്കാർ

Kerala
  •  13 hours ago