HOME
DETAILS
MAL
കുഫോസ്: വിവിധ പി.ജി കോഴ്സുകളിലേക്ക് അപേക്ഷിക്കാം
backup
February 20 2020 | 03:02 AM
കേരള സര്‍വകലാശാല ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) വിവിധ പി.ജി, പിഎച്ച്.ഡി കോഴ്സുകളിലേക്ക് അപേക്ഷിക്കാം. പി.ജി. കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് എട്ടിനും പിഎച്ച്.ഡി. ജൂണ്‍ 20നും നടക്കും.
അക്വാറ്റിക് എന്‍വയോണ്‍മെന്റ് മാനേജ്മെന്റ്, ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ്, അക്വാകള്‍ച്ചര്‍, ഫിഷ് ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് ടെക്നോളജി, അക്വാറ്റിക് അനിമല്‍ ഹെല്‍ത്ത് മാനേജ്മെന്റ് ഫിഷ് പ്രോസസിങ് ടെക്നോളജി, ഫിഷറീസ് എന്‍ജിനിയറിങ് ടെക്നോളജി എന്നീ വിഷയങ്ങളില്‍ മാസ്റ്റര്‍ ഓഫ് ഫിഷറീസ് സയന്‍സിനും (എം.എഫ്.എസി.) ഡ്യുവല്‍ സ്പെഷ്യലൈസേഷന് (ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമണ്‍ റിസോഴ്സ് മാനേജ്മെന്റ്, റൂറല്‍ മാനേജ്മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്മെന്റ്), എനര്‍ജി മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ എം.ബി.എയും ഫിസിക്കല്‍ ഓഷ്യനോഗ്രഫി, മറൈന്‍ ബയോളജി, എര്‍ത്ത് സയന്‍സസ്, സ്റ്റാറ്റിസ്റ്റിക്സ്, റിമോട്ട് സെന്‍സിങ് ആന്‍ഡ് ജി.ഐ.എസ്, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ബയോടെക്നോളജി, ക്ലൈമറ്റ് സയന്‍സ്, മറൈന്‍ മൈക്രോബയോളജി, മറൈന്‍ കെമിസ്ട്രി, എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ കെമാറ്റ്, സിമാറ്റ്, കാറ്റ് യോഗ്യത നേടണം. ഏം.എസ്.സിയും ഇന്റഗ്രേറ്റഡ് കോസ്റ്റര്‍ സോണ്‍ മാനേജ്മെന്റ്, ഓഷ്യന്‍ ആന്‍ഡ് കോസ്റ്റല്‍ സേഫ്റ്റി എന്‍ജിനിയറിങ്, കോസ്റ്റല്‍ ആന്‍ഡ് ഹാര്‍ബര്‍ എന്‍ജിനിയറിങ് എന്നീ വിഷയങ്ങളില്‍ എം.ടെകും ഫിഷറീസ്, ഓഷ്യന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, ഓഷ്യന്‍ എന്‍ജിനിയറിങ്, മാനേജ്മെന്റ്, ഹ്യുമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് എന്നീ വിഷയങ്ങളില്‍ എല്‍.എല്‍.എമ്മിലോ മാരിടൈം ലോ പിഎച്ച്.ഡിക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഏപ്രില്‍ ആറു വരെ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ admission.kufos.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."