HOME
DETAILS
MAL
ചൈനീസ് വിദ്യാര്‍ഥിനിയെ വഴിവാണിഭക്കാരന് മാനഭംഗപ്പെടുത്തി
backup
March 03 2017 | 21:03 PM
ന്യൂഡല്‍ഹി: ചൈനീസ് വിദ്യാര്‍ഥിനിയെ വഴിവാണിഭക്കാരന് മാനഭംഗപ്പെടുത്തിയതായി പരാതി. ദക്ഷിണ ഡല്‍ഹിയിലെ കൈലാഷ് കോളനിയില്‍ താമസിക്കുന്ന വിദ്യാര്ഥിനിയുടേതാണു പരാതി.
ഡല്‍ഹി സര്‍വകലാശാലക്കു കീഴിലെ ലേഡി ശ്രീരാം കോളജില്‍ വിദ്യാര്‍ഥിയായ ഇവരെ ചെടിച്ചട്ടി വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നു വില്പനക്കാരന് മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് ഡല്‍ഹി പൊലിസ് പറഞ്ഞു. അവിനാഷ് എന്ന പേരുള്ള പ്രതിയെ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതിക്കെതിരേ സെക്ഷന്‍ 354 പ്രകാരം മാനഭംഗത്തിന് കേസെടുത്തിട്ടുണ്ട്. അവിനാഷിനായി പൊലിസ് തിരച്ചില്‍ ആരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."