HOME
DETAILS

'വിരാട് ': നെല്‍കൃഷിക്ക് അനുമതിയില്ലാത്ത കീടനാശിനി

  
backup
January 22, 2019 | 7:26 PM

virad-356451354512

 


#ടി.എസ് നന്ദു
കൊച്ചി: സംസ്ഥാന വ്യാപകമായി നെല്‍കൃഷിക്ക് അനധികൃതമായി ഉപയോഗിക്കുന്ന മിശ്രിത കീടനാശിനിയായ 'വിരാട്' പരുത്തി, വഴുതന കൃഷികള്‍ക്കു വേണ്ടി മാത്രം ഉള്ളതെന്ന് വിദഗ്ധര്‍. തിരുവല്ല പെരിങ്ങരയില്‍ ഉപയോഗിച്ചതും വിരാട് തന്നെയായിരുന്നു. കീടനാശിനികള്‍ക്ക് ദേശീയ തലത്തില്‍ അനുമതി കൊടുക്കുന്ന കേന്ദ്ര കാര്‍ഷിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ ഇന്‍സെക്ടിസൈഡ്‌സ് ബോര്‍ഡ് ആന്‍ഡ് രജിസ്‌ട്രേഷന്‍ കമ്മിറ്റി (സി.ഐ.ബി.ആര്‍.സി) ക്കു മുന്‍പാകെ വിരാട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പരുത്തി, വഴുതന എന്നീ വിളകളിലെ തണ്ടുതുരപ്പന്‍, ഇലതീനി പുഴുക്കള്‍ക്കെതിരേ ഉപയോഗിക്കാനുള്ള കീടനാശിനി എന്ന നിലയ്ക്കാണ്. ഉല്‍പന്നത്തിന്റെ ഉപയോഗക്രമ (ലേബല്‍ ക്ലയിം)ത്തിലും ഇത് നെല്‍കൃഷിക്കായി ഉപയോഗിക്കാമെന്ന് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഓര്‍ഗാനോ ഫോസ്‌ഫേറ്റ് വിഭാഗത്തില്‍പ്പെട്ട ക്യുനാല്‍ഫോസ്, പൈറത്രോയിഡ് ഇനത്തില്‍പ്പെട്ട സൈപ്പര്‍മെത്രിന്‍ എന്നീ രണ്ട് കീടനാശിനികളുടെ മിശ്രിതമാണ് യുനൈറ്റഡ് ഫോസ്ഫറസ് ലിമിറ്റഡ് ഇന്ത്യ (യു.പി.എല്‍) പുറത്തിറക്കുന്ന 'വിരാട്'. 20 ശതമാനം ക്യുനാല്‍ഫോസും മൂന്ന് ശതമാനം മാത്രം സൈപ്പര്‍മെത്രിനുമാണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും വെവ്വേറെയായി വിവിധ കൃഷികള്‍ക്ക് നിലവില്‍ ഉപയോഗിച്ചു വരുന്നുണ്ട്. അതിന് അനുമതിയുമുണ്ട്. എന്നാല്‍ ഇവയുടെ മിശ്രിതം ചേര്‍ത്തുണ്ടാക്കിയ ഉല്‍പന്നമായ വിരാടിന്റെ ലേബല്‍ ക്ലയിമില്‍ ഇതുപയോഗിക്കാവുന്ന വിളകളായി പരുത്തി, വഴുതന എന്നിവ മാത്രമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയ്‌ക്കൊപ്പം നെല്ലുകൂടി ചേര്‍ക്കണമെങ്കില്‍ ഇതിനായി പരീക്ഷണങ്ങള്‍ നടത്തി റിപ്പോര്‍ട്ടുമായി സി.ഐ.ബി.ആര്‍.സിക്ക് വീണ്ടും പണമടച്ച് അപേക്ഷ സമര്‍പ്പിക്കണം. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ സമയമെടുക്കുകയും ചെയ്യും.
പെരിങ്ങര സംഭവത്തില്‍ ഇക്കാര്യവും കൃഷിവകുപ്പ് പരിഗണിക്കുന്നുണ്ട്. കീടനാശിനികളുടെ അനധികൃത ഉപയോഗത്തിനു പിന്നില്‍ ഏജന്റുമാരാണെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  5 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  5 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  5 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  5 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  5 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  5 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  5 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  5 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  5 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  5 days ago