കുടുംബശ്രീ ഫേസ്ബുക് വിവാദം: കേസ് പിന്‍വലിക്കണമെന്ന് വനിതാ ലീഗ്
മലപ്പുറം: കുടുംബശ്രീ ജെന്‍ഡര്‍ ഹെല്പ്ഡെസ്കിന്റെ ഫേസ്ബുക് പേജില്‍ മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച പോസ്റ്റിനെതിരേ നടപടിയാവശ്യപ്പെട്ട് സമാധാനപരമായി യൂത്ത്ലീഗ് നടത്തിയ സമരത്തില്‍ പങ്കെടുത്തവര്ക്കേതിരേ അകാരണമായി കേസെടുത്തത് പിന്‍വലിക്കണമെന്നു മലപ്പുറം മണ്ഡലം വനിതാ ലീഗ് ആവശ്യപ്പെട്ടു.
വളരെ മികവോടെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയെ രാഷ്ട്രീയവല്‍ക്കരിക്കാനും പകപോക്കാനും മത വിരുദ്ധത പ്രകടിപ്പക്കാനുമുള്ള ആയുധമായി ജില്ലാ മിഷന് കുടുംബശ്രീയെ ഉപയോഗപ്പെടുത്തുകയണെന്ന് യോഗം കുറ്റപ്പെടുത്തി.
സ്ത്രീകളുടെ പുരോഗതിക്കും സംരംഭങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംവിധാനം മതേതരത്വത്തിന്റെ മുഖമാണ്. ഇത് നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ സമൂഹം ഒറ്റപ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ യോഗം ഉദ്ഘാടനം ചെയ്തു. സുഹ്റ പി അധ്യക്ഷയായി. അഡ്വ. പി.കെ റജീന, റജുല പെലത്തൊടി, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ സലീന ടീച്ചര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."