സമ്പൂര്‍ണ മാലിന്യമുക്തിക്ക് മങ്കടയില്‍ കൂട്ടായ ചുവടുവയ്പ്
മങ്കട: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി മങ്കട ഗ്രാമ പഞ്ചായത്ത് സമ്പൂര്‍ണ മാലിന്യ നിര്മാര്ജ്ജനത്തിലേക്ക്. ''മുക്തി'' പദ്ധതി സുന്ദര ഗ്രാമം - സുരക്ഷിത മങ്കട എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മങ്കട ഐ.എം.എസ് ഓഡിറ്റോറിയത്തില്‍ നടന്ന ശില്പശാല പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി മോഹന ചന്ദ്രന് നിര്‍വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി അധ്യക്ഷയായി. ബാബു പറമ്പത്ത് (നിറവ്, കോഴിക്കോട്), പുരുഷോത്തമന് മാസ്റ്റര്‍ എന്നിവര്‍ ക്ലാസെടുത്തു.
ചടങ്ങില്‍ ജനകീയ അയ്യപ്പന് വിളക്ക് കമ്മിറ്റിയുടെ മങ്കട ഗ്രാമ പഞ്ചായത്ത് പരിരക്ഷക്കുള്ള ധന സഹായം ആശാന്മാരായ പാറക്കല്‍ വേലുക്കുട്ടി, നെല്ലാങ്കോട്ടില് ബാലകൃഷ്ണന് എന്നിവര്‍ പ്രസിഡന്റിനു നല്കി.
വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി, ശശി കുമാര്‍, റസിയ പി, മാമ്പറ്റ ഉണ്ണി, യു.പി നൗഷാദ്, പി.കെ നൗഷാദ്, പി ഹസ്ന, പി.കെ കുഞ്ഞുമോന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."