മൂത്രസഞ്ചിയില്നിന്നും 650 ഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു
അമ്പലപ്പുഴ: മൂന്നര മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ വൃദ്ധന്റ മൂത്രസഞ്ചിയില്നിന്നും 650 ഗ്രാം തൂക്കം വരുന്ന മുഴ നീക്കം ചെയ്തു.
ആലപ്പുഴ സക്കരിയാ ബസാറില്‍ വി.ടി. പുരയിടത്തില്‍ സാലി (74) ന്റെ മൂത്രസഞ്ചിയില്‍ നിന്നുമാണ് 650 ഗ്രാം തൂക്കം വരുന്ന മുഴനീക്കം ചെയ്തത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം വിദഗ്ധധന് ഡോ.നാസറിന്റെ നേതൃത്വത്തിലായിരുന്നു മുഴ നീക്കം ചെയ്തത്. 6മാസക്കാലമായി നിരവധി ആശുപത്രികളിലെ ചികത്സക്കു ശേഷമാണ് സാലി ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. കടുത്ത വയറുവേദനയുമായി വന്ന സാലിക്ക് അര്‍ബുദ രോഗമാണോ എന്നറിയാന്‍ പരിശോധന നടത്തിയെങ്കിലും രോഗം കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ വിദഗ്ധ പരിശോധയിലാണ് മൂത്രസഞ്ചിയില്‍ മുഴ കണ്ടെത്തിയത്. തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയ ഇയാള്‍ സുഖം പ്രാപിച്ചുവരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."