നടന് സത്യനെ അനുസ്മരിച്ചു
തിരുവനന്തപുരം: സത്യന് സ്മാരക സമിതിയുടെ നേതൃത്വത്തില്‍ നടന് സത്യന്റെ 45-ാം ചരമവാര്‍ഷിക ദിനം ആചരിച്ചു. കേസരി ഹാളില്‍ നടന്ന അനുസ്മരണ സമ്മേളനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു.
സിനിമയുടെ സാങ്കേതിക വിദ്യകളൊന്നും വികസിതമല്ലാത്ത കാലയളവില്‍ മലയാള സിനിമയെ ലോക നിലവാരത്തിലെത്തിച്ച പ്രതിഭാശാലിയായിരുന്നു സത്യനെന്ന് മന്ത്രി പറഞ്ഞു. മലയാള സിനിമയില്‍ സത്യനഭിനയിച്ച കഥാപാത്രങ്ങളെല്ലാം ഇന്നും ജനഹൃദയങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച മനുഷ്യാവകാശ കമ്മിഷന് അംഗം അഡ്വ. കെ മോഹന്‍ കുമാര്‍ പറഞ്ഞു. അറുപതു വര്‍ഷക്കാലമായി സിനിമാ-സീരിയല്‍ രംഗത്ത് നിറഞ്ഞുനിന്ന നടന് ജി.കെ പിള്ളയെ ചടങ്ങില്‍ ആദരിച്ചു.
ഡോ. ജോര്‍ജ് ഓണക്കൂര്‍ സത്യന് അനുസ്മരണ പ്രഭാഷണം നടത്തി. സത്യന്റെ മകന് സതീഷ് സത്യന്, സത്യന് സ്മാരകസമിതി നേതാക്കളായ അഡ്വ സി.ആര് പ്രാണകുമാര്‍, ഒ.എസ് ഗിരീഷ്, അജയ് കുര്യാത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."