HOME
DETAILS
MAL
ഡല്‍ഹിയിലെ സംഘ് പരിവാര്‍ അഴിഞ്ഞാട്ടത്തിനെതിരെ എം.എസ്.എഫ് റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി
backup
February 24 2020 | 19:02 PM
കോഴിക്കോട്: ഡല്‍ഹിയിലെ പൊലിസ് സംഘ് പരിവാര്‍ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിനെതിരെ എം.എസ്.എഫ് കോഴിക്കോട് ജില്ല കമ്മിറ്റി നടത്തിയ റെയില്‍വേ സ്റ്റേഷന് മാര്‍ച്ച് നടത്തി. ലീഗ് ഓഫീസ് പരിസരത്ത് നിന്നും രാത്രി 10 മണിക്ക് ആരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് ഒന്നാം പ്ലാറ്റ്ഫോമില്‍ സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജില്ലാ ഭാരവാഹികളായ അഫ്നാസ് ചോറോട്, സ്വാഹിബ് മുഹമ്മദ്, ലത്തീഫ് തുറയൂര്‍, അഡ്വ. നൂറുദ്ധീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, ഷിബു പാലക്കാട്, ബിലാല്‍ മുഹമ്മദ്, അന്‍സാര്‍ പെരുവയല്‍ എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."