HOME
DETAILS

സിംസ്: തട്ടിപ്പ് മുഖ്യമന്ത്രി മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനെന്ന് ചെന്നിത്തല

  
backup
February 25, 2020 | 2:01 AM

%e0%b4%b8%e0%b4%bf%e0%b4%82%e0%b4%b8%e0%b5%8d-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8

 


തിരുവനന്തപുരം: വിവാദമായ സിംസ് പദ്ധതിക്കു പിന്നിലെ തട്ടിപ്പും അഴിമതിയും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ ബോധപൂര്‍വം മറച്ചുവയ്ക്കാന്‍ ശ്രമിച്ചതെന്തിനായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇതിനു പിന്നിലെ അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് വ്യക്തമായ അറിവുണ്ടായിരുന്നതിനാല്‍ അവ പുറത്തു വരാതിരിക്കാന്‍ വേണ്ടി മൂടിവച്ചെന്നും ചെന്നിത്തല പറഞ്ഞു.
കോണ്‍ഗ്രസ് എം.എല്‍.എമാരായ റോജി എം.ജോണ്‍, എം. വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ.വിനോദ് എന്നിവരുടെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടിയാണ് സംശയം ജനിപ്പിക്കുന്നത്.
റോജി എം.ജോണിന്റെ പദ്ധതിയുടെ വിശദാംശം സംബന്ധിച്ച ചോദ്യത്തിന് സെന്‍ട്രല്‍ ഇന്‍ട്രൂഷന്‍ മോണിറ്ററിംഗ് സിസ്റ്റം എന്ന സിംസ് പദ്ധതിക്ക് 2019 ജനുവരി ഏഴിനു തന്നെ സര്‍ക്കാര്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്നും 2019 ഒക്ടോബര്‍ നാല് മുതല്‍ പൊലിസ് ആസ്ഥാനത്ത് സിംസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്‍കി. കെല്‍ട്രോണ്‍ മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നതെന്നും മുഖ്യമന്ത്രി തുടര്‍ന്നു പറയുന്നു.
എന്നാല്‍ ഈ സംവിധാനം നടത്തുന്നതില്‍ സ്വകാര്യ പങ്കാളിത്തമുണ്ടോ, എങ്കില്‍ ഏത് കമ്പനിക്കാണ്, ഈ കമ്പനി ഏതു വര്‍ഷമാണ് രൂപീകൃതമായത്, ഇവര്‍ക്ക് ഈ മേഖലയില്‍ എത്ര വര്‍ഷത്തെ പരിചയമുണ്ട് തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.
പൊലിസ് ആസ്ഥാനത്ത് സ്വകാര്യ കമ്പനിക്ക് പ്രത്യേക സംവിധാനം രൂപീകരിക്കുന്നതിന് അനുമതി നല്‍കിയത് വിശദപഠനത്തിന് ശേഷമാണോ എന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. ഈ സ്വകാര്യ കമ്പനിയുടെ മുന്‍പരിചയമെന്താണ്, കമ്പനി കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്കും വിവരം ശേഖരിച്ചു വരുന്നു എന്ന മറുപടി തന്നെയാണ് മുഖ്യമന്ത്രി നല്‍കിയത്.ഗാലക്‌സോണ്‍ എന്ന കമ്പനിയെയാണോ പദ്ധതി ഏല്‍പിച്ചിരിക്കുന്നതെന്ന എം.വിന്‍സെന്റ്, ഷാനിമോള്‍ ഉസ്മാന്‍, ടി.ജെ വിനോദ് തുടങ്ങിയവരുടെ ചോദ്യത്തിന് വിവരം ശേഖരിച്ചു വരുന്നു എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കമ്പനിയുടെ ഡയറക്ടര്‍മാര്‍ ആരൊക്കെയാണെന്ന ചോദ്യത്തിനും വിവരം ശേഖരിച്ചു വരുന്നു എന്നാണ് മറുപടി നല്‍കിയത്.
എല്ലാം ക്രമപ്രകാരവും സുതാര്യവുമായിരുന്നെങ്കില്‍ ഒന്നും മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ലായിരുന്നു. 160 കോടി രൂപയുടെ ഈ പദ്ധതിക്കു പിന്നിലെ തട്ടിപ്പ് മുഖ്യമന്ത്രിക്ക് നേരിട്ട് അറിയാമായിരുന്നു എന്നതാണ് ഇതിനര്‍ഥമെന്നും ചെന്നിത്തല പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാട്‌സ്ആപ്പിന്റെ തലപ്പത്ത് ഇനി ഇന്ത്യക്കാരൻ; കുനാൽ ഷായെ ആഗോള മേധാവിയാക്കി മെറ്റ

International
  •  23 days ago
No Image

ഖത്തർ റാസ് ലഫാൻ ഗ്യാസ് പ്ലാന്റിലെ സ്ഫോടനം; ഇന്ത്യക്കാർ അടക്കം 13 പേർക്ക് ദാരുണാന്ത്യം, 66 പേർക്ക് പരുക്ക്

qatar
  •  23 days ago
No Image

ജൂൺ 26 സമസ്ത സ്ഥാപക ദിനം; മഹല്ലുകളിൽ പതാക ഉയർത്തലും പ്രത്യേക പ്രാർത്ഥനയും

organization
  •  23 days ago
No Image

കൊച്ചിയിൽ മൂന്നര വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിയായ ഇരുപതുകാരൻ പൊലിസ് പിടിയിൽ

Kerala
  •  23 days ago
No Image

ദുബൈയിലേക്ക് പറക്കാൻ ഇതിലും നല്ലൊരു അവസരമില്ല; മടക്ക ടിക്കറ്റെടുക്കുന്നവർക്ക് ഫൈവ് സ്റ്റാർ ഹോട്ടലിൽ സൗജന്യ താമസ സൗകര്യവുമായി എമിറേറ്റ്‌സ്

uae
  •  23 days ago
No Image

കൂരാച്ചുണ്ടിൽ മൊബൈൽ ഷോപ്പിലെ ചില്ല് അലമാരയിൽ പെരുമ്പാമ്പ്; നാട്ടുകാർ പിടികൂടി വനംവകുപ്പിന് കൈമാറി

Kerala
  •  23 days ago
No Image

ദുബൈയിൽ സ്വർണ്ണവില കുത്തനെ ഇടിഞ്ഞു; മൂന്നാഴ്ചയ്ക്കിടെ ഗ്രാമിന് കുറഞ്ഞത് 46 ദിർഹത്തിലധികം, നിക്ഷേപകർക്ക് സുവർണ്ണാവസരം

uae
  •  23 days ago
No Image

ക്രിക്കറ്റ് കോച്ചിങ്ങിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; മുന്‍ ക്രിക്കറ്റ് കോച്ച് കുറ്റക്കാരനെന്ന് കോടതി

Kerala
  •  23 days ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് വ്യാജപ്രചാരണം: എ.എ റഹീം എം.പിയുടെ പരാതിയിൽ സൈബർ പൊലിസ് കേസെടുത്തു

Kerala
  •  23 days ago
No Image

സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൂടി ഷിഗെല്ല; ജാഗ്രതാ നിര്‍ദേശം

Kerala
  •  23 days ago