HOME
DETAILS

ട്രഷറി നിയന്ത്രണം തുടരും: മന്ത്രി തോമസ് ഐസക്

  
backup
February 25, 2020 | 2:02 AM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b4%b7%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%bf%e0%b4%af%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a4%e0%b5%81%e0%b4%9f%e0%b4%b0%e0%b5%81%e0%b4%82

 


ആലപ്പുഴ: കേരളത്തിനവകാശപ്പെട്ട ജി.എസ്.ടി കോംപന്‍സേഷന്‍ വിഹിതം കേന്ദ്രം നല്‍കാത്തതിനാല്‍ നിലവിലെ ട്രഷറി നിയന്ത്രണം ഏപ്രില്‍ വരെ തുടരേണ്ടിവരുമെന്ന് ധനവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്. എന്നാല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ നിയന്ത്രണം ബാധിക്കുകയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആലപ്പുഴയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
കേന്ദ്രം രണ്ട് ഗഡു കോംപന്‍സേഷന്‍ തന്നു. എന്നാല്‍ ശേഷിച്ചത് ഇനിയും കേരളത്തിന് നല്‍കാന്‍ തയാറായിട്ടില്ല. ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 15 മുതല്‍ അഞ്ച് ലക്ഷത്തില്‍ താഴെയുള്ള ബില്ലുകള്‍ മാത്രമേ ട്രഷറികളില്‍ നിന്ന് ദിവസവും മാറുന്നുള്ളൂ.
നിലവിലെ സാഹചര്യത്തില്‍ ഇത് ഈ സാമ്പത്തിക വര്‍ഷാവസാനം വരെ തുടരും. ഏപ്രില്‍ മുതലേ ഇതിന് മാറ്റം വരൂ.
കൂടുതല്‍ തുകക്കുള്ള ബില്ലുകള്‍ ഡിസ്‌കൗണ്ട് ചെയ്തു നല്‍കാന്‍ ബാങ്കുകള്‍ സന്നദ്ധമായാല്‍ അത്തരം ബില്ലുകള്‍ മാറുന്നതിന് തടസമില്ല.
ഡിസ്‌കൗണ്ട് ചെയ്യാന്‍ തയാറാകുന്ന ബാങ്കുകള്‍ക്ക് മെയ് മാസത്തില്‍ സര്‍ക്കാര്‍ പണം നല്‍കും. മറ്റു ബില്ലുകള്‍ ഇന്നത്തെ സാഹചര്യത്തില്‍ ഏപ്രില്‍ മാസത്തോടെ മാത്രമേ നല്‍കാന്‍ കഴിയൂ എന്ന് മന്ത്രി വ്യക്തമാക്കി.
കേന്ദ്ര ധനകാര്യ കമ്മിഷന്‍ 15,000 കോടി കേരളത്തിന് അനുവദിച്ചിട്ടുണ്ട്. അത് അടുത്ത സാമ്പത്തിക വര്‍ഷമേ ലഭിക്കൂ. ഇത് ലഭിക്കുന്നതോടെ ട്രഷറി നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് 30,000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നിര്‍വഹണ ഘട്ടത്തിലാണെന്നും ഇത് സംബന്ധിച്ച ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് ജില്ലകള്‍ തോറും കിഫ്ബി പദ്ധതികളുടെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജ എ.ഐ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുത്; സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്ക് ബഹ്‌റൈന്റെ മുന്നറിയിപ്പ് 

bahrain
  •  a month ago
No Image

മട്ടന്‍ വിഭവങ്ങളാണെന്ന് പറഞ്ഞ് ബീഫ് വിതരണം; ബെംഗളൂരുവില്‍ ഹോട്ടല്‍ അടച്ചുപൂട്ടി; രണ്ട് മലയാളികള്‍ പിടിയില്‍

National
  •  a month ago
No Image

രേഖകളില്‍ കൃത്രിമം കാട്ടി ഖാദി ബോര്‍ഡില്‍ നിന്ന് 21 ലക്ഷം തട്ടി; മുന്‍ കാഷ്യര്‍ക്ക് 56 വര്‍ഷം തടവ് വിധിച്ച് കോടതി 

Kerala
  •  a month ago
No Image

''മോദിജി, ചവിട്ടിയിരിക്കുന്ന ആ മണ്ണിൽ പോലും നിങ്ങളുടെ ക്രൂരത പറ്റിക്കിടക്കുന്നുണ്ട്''; സംവിധായിക ഐഷ സുൽത്താന

Kerala
  •  a month ago
No Image

വിവാഹം മുടക്കുമെന്ന് ഭയം; പെണ്‍സുഹൃത്തിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ ശ്രമം; പ്രതി പിടിയില്‍ 

Kerala
  •  a month ago
No Image

രാജ്യത്ത് ഗോവധ നിരോധനം പരിഗണനയിലില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ 

National
  •  a month ago
No Image

യുഎഇ ദേശീയ ഫുട്ബോൾ ടീമിൽ വൻ അഴിച്ചുപണി; മുഖ്യ പരിശീലകൻ കോസ്മിൻ ഒലാറോയുവിനെ പുറത്താക്കി

uae
  •  a month ago
No Image

ക്രിക്കറ്റ് പരിശീലനത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കോച്ചിന് 16 വര്‍ഷം കഠിന തടവ് 

Kerala
  •  a month ago
No Image

യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ 2026: ആഴ്‌സണലോ പിഎസ്ജിയോ? ഇൻസ്റ്റാഗ്രാം പോളുമായി ശൈഖ് ഹംദാൻ

uae
  •  a month ago
No Image

എബോള വൈറസ് വ്യാപനം: പൊതുജനാരോഗ്യം സുരക്ഷിതമെന്ന് യുഎഇ; യാത്രക്കാർക്ക് കടുത്ത ജാഗ്രതാ നിർദ്ദേശം

uae
  •  a month ago