HOME
DETAILS
MAL
വില്ലേജ് ഓഫിസുകളെ ജനസേവന കേന്ദ്രങ്ങളാക്കും: മന്ത്രി ചന്ദ്രശേഖരന്
backup
March 04 2017 | 20:03 PM
പെരിയ: വില്ലേജ് ഓഫിസുകളെ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജനപങ്കാളിത്തത്തോടെ മാത്രമേ ഇതു സാധിക്കുകയുള്ളൂവെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. പെരിയ സ്മാര്‍ട്ട് വില്ലേജ് ഓഫിസിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കലാണു ജീവനക്കാരുടെ ഉത്തരവാദിത്വം. സേവനങ്ങള്‍ ഏറ്റവും എളുപ്പത്തില്‍ എങ്ങനെ ലഭ്യമാക്കാനാകും എന്ന നിലയിലുളള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ആലോചിക്കുകയാണെന്നും മന്ത്രി പറഞ്ഞു. കെ കുഞ്ഞിരാമന് എം.എല്‍.എ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശാരദ.എസ്.നായര്‍, ആര്.ഡി.ഒ.ഡോ.പി.കെ.ജയശ്രീ, എഡി.എം കെ അംബുജാക്ഷന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."