HOME
DETAILS
MAL
നിർമല സീതാരാമൻ സഊദി ബിസിനസ് പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി
backup
February 25 2020 | 09:02 AM
റിയാദ്: റിയാദിൽ നടന്ന ജി20 അംഗ രാജ്യങ്ങളുടെ സാമ്പത്തിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ധനമന്ത്രി നിർമല സീതാരാമൻ റിയാദിൽ സഊദി വ്യവസായികളുമായി കൂടിക്കാഴ്ച നടത്തി. സഊദിയിലെ റിയാദ് ഇന്ത്യൻ എംബസി നേതൃത്വത്തിൽ സംഘടിപ്പിച്ച സഊദി-ഇന്ത്യ ബിസിനസ് കൗൺസിലിൽ വ്യവസായിയുമായി ധനമന്ത്രി സംവദിച്ചു.
ഇരു രാജ്യങ്ങളും പരസ്പരം വിസ നടപടികൾ ലഘൂകരിച്ചത് രണ്ടു രാജ്യങ്ങളിലും വിനോദ സഞ്ചാര മേഖലയുടെയും വ്യവസായ മേഖലയുടെയും വളർച്ചക്ക് സഹായകമായതായി സഊദി-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് എഞ്ചിനീയർ കാമിൽ അൽമുനജ്ജിദ് പറഞ്ഞു. യോഗത്തിൽ ഇന്ത്യൻ ബജറ്റ് 2020 ൽ നിക്ഷേപകർക്ക് സൗഹാർദ്ദപരമായ നടപടികളാണ് കൈകൊണ്ടിരിക്കുന്നതെന്ന് ഇന്ത്യൻ ധനമന്ത്രി അവകാശപ്പെട്ടു.
ഇന്ത്യയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സഊദി വ്യവസായികൾക്ക് കൂടുതൽ ഇളവുകളും പ്രചോദനങ്ങളും നൽകേണ്ടതും സഊദി ഉൽപന്നങ്ങൾ ഇന്ത്യയിൽ നേരിടുന്ന പ്രതിബന്ധങ്ങൾ ഇല്ലാതാക്കേണ്ടതും അനിവാര്യമാണെന്നും ഇരു രാജ്യങ്ങളും വിവിധ മേഖലകളിൽ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മന്ത്രിമാരെ ഉൾപ്പെടുത്തിയുള്ള സഊദി-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരണമെന്നും സഊദി-ഇന്ത്യ ബിസിനസ് കൗൺസിൽ പ്രസിഡന്റ് എഞ്ചിനീയർ കാമിൽ അൽമുനജ്ജിദ് കൂട്ടിച്ചേർത്തു. സഊദിയിലെ ഇന്ത്യൻ അംബാസിഡർ ഡോ: ഔസാഫ് സഈദും മീറ്റിൽ പങ്കെടുത്തു
കൂടാതെ, സഊദി ദേശീയ എണ്ണക്കമ്പനി സഊദി അരാംകോ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ഗവർണറും ചെയർമാനുമായ എഞ്ചിനീയർ യാസിർ അൽ റുമയ്യാനുമായും ധനമന്ത്രി പ്രത്യേകം കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി നിക്ഷേപ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികളും പ്രത്യേകം ചർച്ചയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."