നോമ്പ് ഈശ്വരനെ അറിയാനുള്ള മാര്‍ഗം
നോമ്പ് എന്ന വാക്ക് കേള്‍ക്കുമ്പോള്‍ എല്ലാവരിലും ഉണ്ടാവുന്ന ചിന്ത റമദാന്‍ നാളുകളാണ്. നോമ്പിന്റെ മഹത്വം അറിയാന്‍ നോമ്പ് സ്വയം അനുഷ്ടിച്ച് നോക്കുക എന്നതു മാത്രമാണ് മാര്‍ഗം. എല്ലാ മതങ്ങളിലും നോമ്പ് നോല്‍ക്കല്‍ എന്ന ആചാരം നിലനില്‍ക്കുന്നുണ്ട്. സനാധന ധര്‍മ്മത്തില്‍ ഇത് ഉപവാസം എന്നറിയപ്പെടുന്നു. ഏകാദശി, തിരുവാതിര, ശിവരാത്രി തുടങ്ങിയ ധാരാളം ദിനങ്ങള്‍ ഉപവാസ ദിനമായി ആചരിച്ചു വരുന്നുണ്ട്. കൃസ്ത്യന്‍ ആചാരങ്ങളിലും നോമ്പിന് വലിയ പ്രാധാന്യം നല്‍കി വരുന്നുണ്ട്. എന്നാല്‍ ലോകം മുഴുവന്‍ നോമ്പ് അനുഷ്ഠിച്ച് വരുന്നത് റമദാന്‍ നോമ്പ് കാലത്താണ്.
നോമ്പ് എന്ന വാക്കിന്റെ മഹത്വം തന്നെ അത് റമദാനുമായി ബന്ധപ്പെടുത്തുമ്പോഴാണ്. എന്തിനാണ് നോമ്പ് അനുഷ്ഠിക്കുന്നത്? സത്യത്തില്‍ അത് സര്‍വേശ്വരന്റെ അംശമാണ്. ഈശ്വരന്‍ എന്താണെന്ന് അറിയുക എന്നതാണ് ഏറ്റവും വലിയ ആഗ്രഹം. ആഗ്രഹങ്ങളുടെ അടിസ്ഥാന കാരണം മനസ്സിലാക്കി അവയെ അതിജീവിച്ച് ജീവിതത്തില്‍ ശാന്തിയും സമാധാനവും കൈവരിക്കണം. അതിന് കഠിനമായ തപസ്സ് അത്യാവശ്യമാണ്. ഇത്തരം കഠിനമായ തപസ്സിലേക്കുള്ള പ്രവേശന മാര്‍ഗമാണ് നോമ്പുകാലം. നമ്മില്‍ തന്നെ കുടികൊള്ളുന്ന ഈശ്വര ശക്തിയെ ഉണര്‍ത്തുന്ന തത്വമാണ് നോമ്പ്.
രാഗദ്വേഷങ്ങളോടുകൂടിയ മനസ്സിനെ ശാന്തമാക്കാന്‍ നോമ്പ് ഉപകരിക്കുന്നു. അതിന്റെ സുപ്രധാന ഭാഗം ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. നാക്കിന്റെ രുചിക്ക് വേണ്ടിയാണ് മനുഷ്യരില്‍ ഇന്ന് വലിയൊരു വിഭാഗം ജീവിക്കുന്നത്. എന്നാല്‍ നോമ്പ് അനുഷ്ഠിക്കുന്നതിലൂടെ നാക്കിന്റെ രുചിയോടപ്പം മറ്റ് ഇന്ദ്രിയങ്ങളെയും നിയന്ത്രിക്കാനുള്ള ശക്തി മനുഷ്യന് കൈവരിക്കാന്‍ സാധിക്കുന്നു. എന്റെ ചെറുപ്പക്കാലത്ത് നാട്ടിന്‍പുറങ്ങളിലെ പല വീടുകളിലേയും ആഥിത്യ മര്യാദ അസുയ ഉളവാക്കും വിധമായിരുന്നു. നോമ്പുകാലം അയല്‍ക്കാര്‍ക്കെല്ലാം ഒരു ഉത്സവ പ്രതീതി ഉളവാക്കിയിരുന്നു. ജാതിമത ഭേതമന്യേ എല്ലാവരും ഈ ചടങ്ങില്‍ പങ്ക് ചേര്‍ന്നു. അത്തരം ദിവസങ്ങളില്‍ ഒരു മര്യാദ പാലിക്കാന്‍ വേണ്ടി ഞാന്‍ നോമ്പ് നോറ്റു കൊണ്ട് നോമ്പ് തുറക്കാന്‍ പോയിട്ടുണ്ട്.
നേരത്തെ പറഞ്ഞപോലെ നമ്മിലെ ആത്മ ശക്തിയെ അറിയാന്‍ നമുക്ക് കഴിയുന്നു എന്നതാണ് നോമ്പ് നല്‍കുന്ന പാഠം. ജീവിതത്തിന്റെ പല വശങ്ങളും പലവ്യക്തികളെയും കുടുംബങ്ങളെയും സമഗ്രമായി പഠിച്ചതിന് ശേഷമാണ് ഞാന്‍ സന്യാസ ജീവിതം തെരഞ്ഞെടുത്തത്. ധീരമായ ആ തീരുമാനത്തിന്റെ പിന്നില്‍ എനിക്ക് ലഭിച്ച ഇച്ഛാശക്തി ഞാന്‍ അനുഷ്ഠിച്ച നോമ്പുകളില്‍ നിന്നാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.
കിട്ടുന്ന സന്ദര്‍ഭങ്ങളിലെല്ലാം നോമ്പ് അനുഷ്ഠിക്കുക എന്നത് ഒരു ശീലമായി തീര്‍ന്നു. റമദാന്‍ നോമ്പു കാലം ഒരു ഉത്സവ കാലമായി തീര്‍ന്നതും സ്വയം അനുഷ്ഠിക്കുന്ന നോമ്പിന്റെ മാധുര്യത്തിലാണ്. നോമ്പിന്റെ മാധുര്യം നുകരാന്‍ പ്രവാചകനായ മുഹമ്മദ് നബി ഒരുക്കി തന്ന ഈ റമദാന്‍ കാലം സന്തോഷം നിറഞ്ഞതായി തീരുവാന്‍ കാരുണ്യവാനായ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."