മൂന്നാം സീറ്റ്: നിലപാട് മുന്നണി ചര്‍ച്ചയിലെന്ന് കെ.പി.എ മജീദ്
കോഴിക്കോട്: മൂന്നാം സീറ്റിനെക്കുറിച്ചുള്ള നിലപാട് മുന്നണി ചര്‍ച്ചയില്‍ പറയുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി കെ.പി.എ മജീദ്. മൂന്നാം സീറ്റിനെ കുറിച്ച് ഇപ്പോള്‍ തീരുമാനമെടുത്തിട്ടില്ലെന്നും എന്നാല്‍ തീരുമാനം എടുക്കില്ലെന്ന് അതിന് അര്‍ഥമില്ലെന്നും അദ്ദേഹം വാര്‍ത്താലേഖകരോട് സംസാരിക്കവെ വ്യക്തമാക്കി.
മൂന്നാം സീറ്റ് സംബന്ധിച്ച് സമസ്തക്ക് അഭിപ്രായം പറയാന്‍ അവകാശമുണ്ടെന്ന് സുപ്രഭാതം മുഖപ്രസംഗത്തെ കുറിച്ചുള്ള ചോദ്യത്തിന് കെ.പി.എ മജീദ് മറുപടി നല്‍കി. ലീഗ് മൂന്നാം സീറ്റ് ചോദിച്ചു വാങ്ങണമെന്നത് സമസ്തയുടെ അഭിപ്രായമാണെന്നും അതു ലീഗിന്റെ നിലപാടായി കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.ഡി.എഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്ന വാര്‍ത്ത ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം പ്രസ്താവനകളെ കുറിച്ച് തനിക്കറിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയോട് പ്രതികരിക്കവെ അദ്ദേഹം പറഞ്ഞു. സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയായാലേ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടക്കൂ. മുന്നണിയില്‍ ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ മൂന്നാം സീറ്റ് സംബന്ധിച്ച് പ്രസക്തിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു. മൂന്നിലധികം സീറ്റില്‍ മത്സരിക്കാന്‍ ലീഗിന് അര്‍ഹതയുണ്ടെന്നും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ ചോദ്യത്തോട് പ്രതികരിക്കവെ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."