HOME
DETAILS

അശാസ്ത്രീയ റോഡ് നവീകരണം ഏറ്റുമാനൂരില്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി

  
backup
June 16 2016 | 03:06 AM

%e0%b4%85%e0%b4%b6%e0%b4%be%e0%b4%b8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%80%e0%b4%af-%e0%b4%b1%e0%b5%8b%e0%b4%a1%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82

ഏറ്റുമാനൂര്‍: അശാസ്ത്രീയമായ റോഡ് നവീകരണം മൂലം ഏറ്റുമാനൂരില്‍ വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകരാറിലായി. എം.സി റോഡില്‍ സെന്‍ട്രല്‍ ജങ്ഷനും തവളക്കുഴിക്കും ഇടയ്ക്കുള്ള നവീകരണപ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു മാസമായി ഗതാഗതക്കുരുക്കിനു പുറമെ  വൈദ്യുതി, ടെലിഫോണ്‍ ബന്ധങ്ങള്‍ തകരാറിലാകി.
പടിഞ്ഞാറെ നടയില്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ് ബേയ്ക്കു മുന്നില്‍ ഇപ്പോള്‍ മൂന്നാമത് തവണയാണ് റോഡ് ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. ആദ്യം നിലവിലുണ്ടായിരുന്ന ടാറിങ് പൊട്ടിപൊളിച്ച് കോണ്‍ക്രീറ്റും പാറപ്പൊടിയും കലര്‍ന്ന മിശ്രിതം ഇട്ട് ഉറപ്പിച്ചു. ഒപ്പം ഒരു വശത്ത് ഓടയും സ്ഥാപിച്ചു. ടൗണിലെ ഉയര്‍ന്ന പ്രദേശമായ ഇവിടെ റോഡ് ലവല്‍ ചെയ്യുന്നതിന്റെ ഭാഗമായി താഴ്ത്തിയിരുന്നില്ല. ടാറിങ് പൊളിച്ചപ്പോള്‍ മുതല്‍ ടെലിഫോണ്‍ ബന്ധം ഭാഗികമായി തകര്‍ന്നു തുടങ്ങിയിരുന്നു.
റോഡ് താഴ്ത്താത്തതും ഈ ഉയരത്തിനുസരിച്ച് മറ്റ് ഭാഗങ്ങള്‍ ഉയര്‍ത്തുകയും ചെയ്തപ്പോള്‍ പല വ്യാപാരസ്ഥാപനങ്ങളും കുഴിയിലായി. പ്രതിഷേധം ഉയര്‍ന്നതോടെ റോഡ് അല്‍പം താഴ്ത്താനുള്ള നടപടികളായി.  റോഡ് താഴ്ത്തിയപ്പോള്‍ തിരു ഏറ്റുമാനൂരപ്പന്‍ ബസ്‌ബേയിലെ വെയിറ്റിങ് ഷെഡില്‍ യാത്രക്കാര്‍ക്കു കയറാന്‍ ബുദ്ധിമുട്ടായി.
ഇതിനിടെ റോഡ് കുഴിച്ചപ്പോള്‍ ടെലിഫോണ്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ അവിടവിടെ തകര്‍ന്നതു മൂലം ആഴ്ചകളോളം ടെലിഫോണ്‍ ബന്ധം പലയിടത്തും നിലച്ചു. ഇതിനു പിന്നാലെയാണ് റോഡ് പഴയ പടിയിലേക്ക് വീണ്ടും ഉയര്‍ത്തിയത്.
അശാസ്ത്രീയമായ റോഡ് പണിക്കെതിരെ നാട്ടുകാരും വ്യാപാരികളും പ്രത്യക്ഷസമരപരിപാടികളുമായി രംഗത്തെത്തിയതോടെ ഇപ്പോള്‍ മൂന്നാമത് തവണ വീണ്ടും റോഡ് താഴ്ത്തുകയാണ്. നിലവില്‍ സ്ഥാപിച്ച കോണ്‍ക്രീറ്റ് ഓടയുടെ അടിഭാഗത്തു നിന്നും രണ്ട് അടിയോളമാണ് റോഡ് വീണ്ടും താഴ്ത്തുന്നത്. മെറ്റലും പാറപ്പൊടിയും കലര്‍ന്ന മിശ്രിതം നിരത്തി ടാറിങിനു തൊട്ടു മുമ്പുള്ള സ്റ്റേജിലെത്തിയപ്പോഴാണ് വീണ്ടും റോഡ് താഴ്ത്താന്‍ നടപടിയായത്. മണ്ണ് മാന്തിയന്ത്രം ഉപയോഗിച്ച് റോഡ് താഴ്ത്തി തുടങ്ങിയതോടെ നന്നാക്കിയ ബി.എസ്എന്‍.എല്‍ കേബിളുകള്‍ വീണ്ടും മുറിഞ്ഞു.
1200, 800 ജോഡി ലൈനുകളുള്ള മൂന്നും നാലും കേബിളുകളാണ് പലയിടത്തും മുറിഞ്ഞുപോയത്. ഇതോടെ ഏറ്റുമാനൂര്‍ ടൗണിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ടെലിഫോണ്‍ കണക്ഷനുകള്‍ മൂന്ന് ദിവസമായി വിശ്ചേദിക്കപ്പെട്ടെന്നു മാത്രമല്ല വാര്‍ത്താവിനിമയ ബന്ധങ്ങളും തകരാറിലായി. പത്തോളം ജീവനക്കാര്‍ രാപകലില്ലാതെ ജോലി ചെയ്തിട്ടും കണക്ഷന്‍ പുനസ്ഥാപിക്കാനാവുന്നില്ല. ഒരു സ്ഥലത്ത് തകരാര്‍ പരിഹരിക്കുമ്പോള്‍ മറുവശത്ത് വീണ്ടും റോഡ് കുഴിക്കുന്നത് ഇവരുടെ ജോലി വൃഥാവിലാകാനും കാരണമാകുന്നു.
ഇതിനിടെ ഇന്നലെ റോഡ് കുഴിച്ചപ്പോള്‍ കുടിവെള്ള വിതരണത്തിന്റെ പൈപ്പ് പൊട്ടി ഒരു കെട്ടിടത്തിന്റെ ഉയരത്തില്‍ ജലമൊഴുകിയതും പ്രശ്‌നമായി.
വൈദ്യുതിയും ടെലിഫോണും ഇല്ലാതായതോടെ ഈ പ്രദേശത്ത് രണ്ടു മാസത്തോളമായി വ്യാപാരസ്ഥാപനങ്ങളും ഓഫിസുകളും ശരിക്കും പ്രവര്‍ത്തിക്കുന്നില്ല.
ജില്ലാ പഞ്ചായത്തിന്റേതായി പടിഞ്ഞാറെ നടയില്‍ പണി കഴിപ്പിച്ചിരിക്കുന്ന വെയ്റ്റിങ് ഷെഡ് റോഡ്താഴുന്നതോടെ  യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ പറ്റാത്ത രീതിയില്‍ ഉയരത്തിലാവുകയും ചെയ്യും.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൂന്നാറിലെ യുവാവിന്റെ മരണം കൊലപാതകം; സഹോദരന്‍ അറസ്റ്റില്‍

Kerala
  •  16 days ago
No Image

എറണാകുളത്ത് വിനോദയാത്രയ്‌ക്കെത്തിയ സ്‌പെഷ്യല്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Kerala
  •  16 days ago
No Image

ഇപി-ഡിസി പുസ്തക വിവാദം; വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിട്ട് ഡിജിപി

Kerala
  •  16 days ago
No Image

കറന്റ് അഫയേഴ്സ്-11-27-2024

PSC/UPSC
  •  16 days ago
No Image

വാളയാർ പൊലിസ് സ്റ്റേഷനിലെ കസ്റ്റഡി വാഹനത്തിന് തീവെച്ചു, ഒരാള്‍ പിടിയില്‍

Kerala
  •  16 days ago
No Image

സംഭല്‍ വെടിവയ്പ്പ്: ഇരകള്‍ക്ക് പൊലിസിന്റെ ഭീഷണി, വെള്ളപേപ്പറില്‍ ഒപ്പുവയ്ക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നു; അടിമുടി ദുരൂഹത

National
  •  16 days ago
No Image

വീട്ടിൽ ലഹരിമരുന്ന് പരിശോധനക്കെത്തിയ പൊലിസ് മകനെ കസ്റ്റഡിയിലെടുക്കുന്നത് തടഞ്ഞ വീട്ടമ്മയെ മർദിച്ചെന്ന് പരാതി

Kerala
  •  16 days ago
No Image

പാസ്‌പോര്‍ട്ടില്‍ പങ്കാളിയുടെ പേരുചേര്‍ക്കാനും ഒഴിവാക്കാനും ഇനി പുതിയ നിയമം; ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ...

National
  •  16 days ago
No Image

കേരളത്തിലെ വിദ്യാഭ്യാസ-തൊഴില്‍ മേഖലയെ ഗവര്‍ണര്‍ പരിഹസിക്കുന്നു; വിസി നിയമനത്തിനെതിരെ വിമര്‍ശനവുമായി സിപിഎം

Kerala
  •  16 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; ഫൈനലിലെ മൂന്നാം ​മത്സരത്തിൽ ​ഗുകേഷിന് ജയം

Others
  •  16 days ago